ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ എട്ടെണ്ണവും കഴിഞ്ഞയാഴ്ച വിപണി മൂല്യനിർണ്ണയത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. 89,535 കോടി രൂപയുടെ നഷ്ട്ടമാണ് ഈ കമ്പനികൾക്ക് നേരിട്ടത്. ഏറ്റവും കൂടുതൽ നഷ്ട്ടം നേരിട്ടത് രാജ്യത്തെ പൊതുമേഖല ബാങ്കായാ എസ്ബിഐയ്ക്കാണ്. ഏതൊക്കെ കമ്പനികൾക്കാണ് കഴിഞ്ഞ ആഴ്ച്ച നഷ്ട്ടം നേരിട്ടതെന്നും, നഷ്ട്ടത്തിൽ നിന്ന് കരകയറിയ കമ്പനികൾ ഏതൊക്കെയെന്നും പരിശോധിക്കാം.
നേട്ടമുണ്ടാക്കിയ കമ്പനികൾ
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ രണ്ട് എണ്ണം മാത്രമാണ് കഴിഞ്ഞ ആഴ്ച്ച നേട്ടം രേഖപ്പെടുത്തിയത്. ടാറ്റാ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) എച്ച്യുഎലും മാത്രമാണ് വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ (എം-ക്യാപ്) നേട്ടം കൈവരിച്ചത്. ടിസിഎസിന്റെ വിപണി മൂല്യം 36,491.94 കോടി രൂപ ഉയർന്ന് 8,27,794.83 കോടി രൂപയായി. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്യുഎൽ) മൂല്യം 1,493.71 കോടി ഉയർന്ന് 3,76,145 കോടി രൂപയായും ഉയർന്നു.
നഷ്ട്ടം ഈ കമ്പനികൾക്ക്
താഴെ പറയുന്ന കമ്പനികൾക്കാണ് കഴിഞ്ഞ ആഴ്ച്ച ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ)
- എച്ച്ഡിഎഫ്സി ബാങ്ക്
- എച്ച്ഡിഎഫ്സി
- ഇൻഫോസിസ്
- ഐടിസി
- കൊട്ടക് മഹീന്ദ്ര ബാങ്ക്
- എസ്ബിഐ
- ഐസിഐസിഐ ബാങ്ക്
എസ്ബിഐയ്ക്ക് കനത്ത ഇടിവ്
എസ്ബിഐയുടെ മൂല്യം 30,388.3 കോടി രൂപ ഇടിഞ്ഞ് 2,75,279.64 കോടി രൂപയായാണ് കുറഞ്ഞത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ എം ക്യാപ് 18,952.5 കോടി രൂപ ഇടിഞ്ഞ് 7,50,674.86 കോടി രൂപയായി. എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം 7,660.34 കോടി രൂപ കുറഞ്ഞ് 3,66,471.19 കോടി വരെയെത്തി. ഐടിസിയുടെ മൂല്യം 6,995.81 കോടി രൂപ കുറഞ്ഞ് 3,24,753.23 കോടി രൂപയായി കുറഞ്ഞു.
ഇൻഫോസിസിന്റെ നഷ്ട്ടം
ഇൻഫോസിസ് വിപണി മൂല്യം 5,111.1 കോടി രൂപ കുറഞ്ഞ് 3,33,037.59 കോടി രൂപയിലെത്തി. ഐ.സി.ഐ.സി.ഐ ബാങ്കിന് 3,003.03 കോടി രൂപയുടെ നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ബാങ്കിന്റെ മൂല്യം 2,65,122.36 കോടി ആയി കുറഞ്ഞു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൂല്യം 649.22 കോടി കുറഞ്ഞ് 2,87,873.18 കോടി രൂപയായി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
