സംസ്ഥാനത്ത് ഇന്നും സ്വർണവില ഏറ്റവും പുതിയ റെക്കോർഡിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് ഇന്ന് കേരളത്തിൽ. പവന് 26,800 രൂപയും ഗ്രാമിന് 3,350 രൂപയുമാണ് ഇന്നത്തെ വില. ഇന്നലത്തേതിനേക്കാൾ പവന് 200 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 3325 രൂപയും പവന് 26600 രൂപയുമായിരുന്നു വില.
ആഗോള വിപണി
ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,461.02 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിന്റെ വർധനയാണ് ആഗോള സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്.
സ്വർണ ഫ്യൂച്ചറുകൾ
എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.41 ശതമാനം അഥവാ 154 രൂപ കുറഞ്ഞ് 37,191 രൂപയിലെത്തി. തിങ്കളാഴ്ച സ്വർണ്ണ ഫ്യൂച്ചർ റെക്കോർഡ് ഉയർച്ചയിൽ എത്തിയിരുന്നു. ഇന്നലെ 37,437 രൂപയായിരുന്നു വില. വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 0.50 ശതമാനം അഥവാ 210 രൂപ കുറഞ്ഞ് 42,273 ഡോളറിലെത്തി.
വില വീണ്ടും കൂടും
കേരളത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഓണം, വിവാഹ സീസണുകൾ തുടങ്ങുന്നതിനാൽ വില വീണ്ടും കൂടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. സ്വർണ്ണ വില കുതിച്ചുയരുന്നതിനാൽ ജ്വല്ലറികളിൽ വിൽപ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. ഈ വർഷം ഇതുവരെ ഇത് 15 ശതമാനത്തിലധികമാണ് വിൽപ്പന കുറഞ്ഞിരിക്കുന്നത്.
വിൽപ്പന കൂടി
സ്വർണത്തിന്റെ വില കൂടിയതോടെ ധാരാളം ആളുകൾ പഴയ ആഭരണങ്ങൾ വിൽക്കാൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മുതൽ സ്വർണാഭരണങ്ങൾ വിൽക്കുന്നവരുടെ എണ്ണത്തിൽ 10 മുതൽ 15 ശതമാനം വരെ വാർഷിക വർദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications