യുഎസ്-ചൈന വ്യാപാര തര്‍ക്കം; ശതകോടീശ്വരന്മാര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 8 ലക്ഷം കോടി രൂപ, ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ആര്‍ക്കാണെന്നറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിങ്ടണ്‍: യുഎസ് ഓഹരി വിപണി ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയപ്പോള്‍ കനത്ത നഷ്ടം നേരിട്ട് ലോകത്തെ ശതകോടീശ്വരന്മാര്‍. ആകെ വരുമാനത്തിന്റെ 2.1 ശതമാനമാണ് ലോകത്തെ മുന്‍നിരക്കാരായ 500 കോടീശ്വരന്മാര്‍ക്ക് സംഭവിച്ചത്. ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ 21 അംഗങ്ങള്‍ക്ക് കനത്ത് നഷ്ടം നേരിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഒരു ബില്യണ്‍ ഡോളറിലധികമാണ് ഇവര്‍ക്ക് നഷ്ടമായത്. യുഎസും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കം ശക്തമായതിന് പിന്നാലെയാണ് വിപണിയില്‍ കനത്ത നഷ്ടം നേരിടുന്നത്.

 

ആദായനികുതി റിട്ടേണ്‍ ഫോം2 നെക്കുറിച്ച് നിങ്ങക്കറിയാമോ?

ലോക ധനികരില്‍ ഒന്നാമനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസിനാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. ഓഹരിയില്‍ 3.4 ബില്യണ്‍ ഡോലറിന്റെ നഷ്ടമാണ് ജെഫ് ബെസോസിനുണ്ടായത്. ഇത് ഏകദേശം 24000 കോടി ഇന്ത്യന്‍ രൂപ വരും. 110 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയോടെ ബെസോസ് തന്നെയാണ് ഇപ്പോഴും ലോകധനികരില്‍ ഒന്നാമന്‍. എന്നാല്‍ വൈകാതെ തന്നെ വിപണി കരുത്ത് പ്രാപിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

യുഎസ്-ചൈന വ്യാപാര തര്‍ക്കം; ശതകോടീശ്വരന്മാര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 8 ലക്ഷം കോടി രൂപ

ലോകത്ത് ആകെയുള്ള കണക്ക് നോക്കിയാല്‍ 117 ബില്യണ്‍ യുഎസ് ഡോലറാണ് ഇന്നലെയുണ്ടായ നഷ്ടം. ഇത് ഏകദേശം എട്ട് ലക്ഷം കോടി ഇന്ത്യന്‍ രൂപ വരും.ഈ നഷ്ടം ലോകത്തിലെ ഏറ്റവും സമ്പന്നര്‍ക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത് . ഇന്നുവരെ സ്ഥിരമായ നേട്ടങ്ങള്‍ അനുഭവിച്ചവരാണ് ഇവരിലേറെയും.

കാശ്മീര്‍ വിഷയം മൂലം ഓഹരി വിപണിയില്‍ ഭീമമായ നഷ്ടമാണ് ഇന്ത്യയും കഴിഞ്ഞ ദിവസം നേരിട്ടത്. മുംബൈ ഓഹകരി സൂചികയായ സെന്‍സെക്‌സ് 418.38 പോയിന്റ് താഴ്ന്ന് 36,699.84 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും ഓഹരി വിപണിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്.

English summary

യുഎസ്-ചൈന വ്യാപാര തര്‍ക്കം; ശതകോടീശ്വരന്മാര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 8 ലക്ഷം കോടി രൂപ

Worlds richest lose 117 billion in one day market meltdown
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X