നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്. ഓൺലൈൻ വിമാന ടിക്കറ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. വിമാന ടിക്കറ്റുകളുടെ പേരില്‍ പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് യുഎഇയിൽ പുതിയ നിർദ്ദേശങ്ങളുമായി അധികൃതർ രംഗത്തെത്തിയത്.
മുന്നറിയിപ്പ്
വിമാനക്കമ്പനികളില്‍ നിന്നോ അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ മാത്രം ടിക്കറ്റെടുക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഇത്തരത്തിൽ ഓൺലൈൻ ടിക്കറ്റ് വിൽപ്പന നടത്തുന്ന പല സ്ഥാപനങ്ങള്‍ക്കും യുഎഇയില്‍ ഓഫീസ് പോലുമില്ലെന്നും പൊലീസ് കണ്ടെത്തി.
കുറഞ്ഞ നിരക്കിൽ വീഴരുത്
വിമാന ടിക്കറ്റിന് കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്താണ് പലരും തട്ടിപ്പുകൾ നടത്തുന്നത്. ഇത്തരം വ്യാജ ഏജന്‍സികള്‍ വഴി ടിക്കറ്റെടുത്ത നിരവധിപ്പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന പരസ്യം കണ്ടാണ് പലരും തട്ടിപ്പിൽ വീഴുന്നത്. സൗജന്യ ഹോട്ടല്‍ താമസം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമുണ്ട് ഇവയിൽ.
അക്കൗണ്ട് വിവരങ്ങൾ സൂക്ഷിക്കുക
വ്യാജ വെബ്സൈറ്റുകള്‍ക്ക് ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതും സുരക്ഷിതമല്ല. പണം നല്കിയവര് വിമാനത്തില്‍ കയറാനായി വിമാനത്താവളങ്ങളില്‍ എത്തുമ്പോഴായിരിക്കും പലപ്പോഴും തട്ടിപ്പിനിരയായ വിവരം അറിയുക. അതുകൊണ്ട് വിമാനക്കമ്പനികളില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങുന്നതാണ് സുരക്ഷിതം.
ശ്രദ്ധിക്കേണ്ട കാര്യം
ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് വെബ്സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കണം. സൈറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികളോ തട്ടിപ്പുകളോ നടന്നിട്ടുണ്ടോയെന്ന് ഒരു പരിധി വരെ ഇത്തരം തിരയലുകളിലൂടെ അറിയാൻ കഴിയും. ഡൊമെയ്ൻ നെയിം ആധികാരികമാണെന്ന് ഉറപ്പാക്കാനും ശ്രമിക്കുക.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
