എച്ച്ഡിഎഫ്സി ബാങ്ക് നിക്ഷേപ പലിശ നിരക്ക് വീണ്ടും കുറച്ചു. ഓഗസ്റ്റ് 2 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് അനുസരിച്ച് രണ്ട് കോടിയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്കുകളാണ് പരിഷ്കരിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്കും പരിഷ്കരിച്ചു. പുതുക്കിയ പലിശ നിരക്കുകളും നിക്ഷേപ കാലാവധികളും ഏതൊക്കെയെന്ന് പരിശോധിക്കാം.
കാലാവധികൾ
താഴെ പറയുന്ന കാലാവധികളിലാണ് പുതുക്കിയ പലിശ നിരക്ക് ബാധകമാകുന്നത്.
- ഒരു വർഷം
- ഒരു വർഷവും ഒരു ദിവസവും മുതൽ ഒരു വർഷവും മൂന്ന് ദിവസവും വരെ
- ഒരു വർഷവും നാല് ദിവസവും
- ഒരു വർഷവും അഞ്ച് ദിവസവും മുതൽ ഒരു വർഷവും 15 ദിവസവും വരെ
- ഒരു വർഷം 16 ദിവസം
- ഒരു വർഷം 17 ദിവസം മുതൽ 2 വരെ
പലിശ നിരക്ക്
വിവിധ കാലയളവുകളിലായി ഏഴു ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് പ്രതിവർഷം 3.50 ശതമാനം മുതൽ 7.30 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏഴ് ദിവസം മുതൽ 6 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6 ശതമാനമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം പലിശ ലഭിക്കും. ഏഴ് ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും പലിശ ലഭിക്കും.
10 ബേസിസ് പോയിന്റ് കുറച്ചു
ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ നിരക്ക് 10 ബേസിസ് പോയിന്റാണ് കുറച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന്റെ പലിശ നിരക്ക് 7 ശതമാനമായി കുറച്ചു. ഒരു വർഷം17 ദിവസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി കുറച്ചു.
മാറ്റമില്ലാത്ത പലിശ നിരക്ക്
രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 7.30 ശതമാനമായി തന്നെ തുടരും. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികളുടെ പലിശനിരക്ക് 7.25 ശതമാനമായും നിലനിർത്തും. ദീർഘകാല എഫ്ഡികളുടെ നിരക്കും ബാങ്ക് പരിഷ്കരിച്ചിട്ടില്ല. 5 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 7 ശതമാനമാണ് ബാങ്ക് നൽകുന്ന പലിശ നിരക്ക്. എച്ച്ഡിഎഫ്‌സി ബാങ്ക് 2019 ജൂലൈ 22 ന് അവസാനമായി നിരക്കുകൾ പരിഷ്കരിച്ചപ്പോൾ ഈ നിക്ഷേപങ്ങളുടെ നിരക്ക് 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചിരുന്നു.
മറ്റ് ബാങ്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയും യഥാക്രമം ഓഗസ്റ്റ് 1, 2 തീയതികളിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു. റിസർവ് ബാങ്ക് ഇന്ന് വായ്പാപലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷകൾക്ക് മുന്നോടിയായാണ് വിവിധ ബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
