ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്ടി) സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കാൻ റിസർവ് ബാങ്ക് (ആർബിഐ) പദ്ധതിയിടുന്നു. നിലവിൽ, എൻഇഎഫ്ടി വഴി ഫണ്ട് കൈമാറ്റം ചെയ്യുന്നത് ബാങ്കിന്റെ പ്രവൃത്തി സമയത്തെ ആശ്രയിച്ചാണ്. ഒരു മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ഒഴികെ ആഴ്ചയിലെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8 മുതൽ രാത്രി 7 വരെയാണ് എൻഇഎഫ്ടി വഴി പണമിടപാട് നടത്താൻ സാധിക്കുക.
പേയ്‌മെന്റ് സിസ്റ്റം വിഷൻ 2021 പദ്ധതി പ്രകാരം റിസർവ് ബാങ്ക് 2019 ഡിസംബർ മുതൽ എൻഇഎഫ്ടി 24x7 അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നാണ് വിവരം. ഇത് രാജ്യത്തിന്റെ റീട്ടെയിൽ പേയ്‌മെന്റ് സംവിധാനത്തിൽ വൻ മാറ്റങ്ങൾ വരുത്തുമെനന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിസർവ് ബാങ്ക് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജൂലായ് മുതല്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ജൂലായ് ഒന്ന് മുതലാണ് ഈ മാറ്റം നിലവില്‍ വന്നത്. മെയ് മാസത്തിൽ പുറത്തിറക്കിയ ആർബിഐയുടെ പേയ്‌മെന്റ് സിസ്റ്റം വിഷൻ 2021 അനുസരിച്ച് എൻഇഎഫ്ടിയിൽ കൂടുതൽ സേവനങ്ങൾ നടപ്പിലാക്കും.
ബാങ്കിംഗ് തട്ടിപ്പ് കണ്ടെത്തുന്നതിന് ഒരു കേന്ദ്ര പേയ്‌മെന്റ് തട്ടിപ്പ് രജിസ്ട്രി ആരംഭിക്കാനും ബാങ്കിംഗ് റെഗുലേറ്റർ നിർദ്ദേശിച്ചു. നിലവിൽ, ബാങ്കുകളുടെ തട്ടിപ്പ് റിസർവ് ബാങ്കിന്റെ സെൻട്രൽ ഫ്രോഡ് മോണിറ്ററിംഗ് സെല്ലിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
