പ്രതീക്ഷിച്ചതു പോലെ തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചു. തുടർച്ചയായ നാലാം തവണയാണ് ഇപ്പോൾ പലിശ നിരക്ക് കുറയ്ക്കുന്നത്. റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് കുറയ്ക്കാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി കുറഞ്ഞു. റിവേഴ്സ് റിപ്പോ 5.15 ശതമാനമായി കുറച്ചു.
പ്രതീക്ഷിച്ചതിലും കൂടുതൽ
സാമ്പത്തിക വളർച്ച മന്ദഗതിയിലാകുകയും പണപ്പെരുപ്പം കുറയുകയും ചെയ്തതിനാൽ ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതലാണ് ഇത്തവണത്തെ നിരക്ക് കുറയ്ക്കൽ. 2010 സെപ്റ്റംബറിന് ശേഷം കഴിഞ്ഞ വായ്പാനയ പ്രഖ്യാപനത്തിലാണ് റിപ്പോ നിരക്ക് 6 ശതമാനത്തിൽ താഴെ പോകുന്നത്. എതിർപ്പുകളില്ലാതെ കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു ഇത്.
തുടർച്ചയായ നിരക്ക് കുറയ്ക്കൽ
കഴിഞ്ഞ മൂന്ന് വായ്പാനയ പ്രഖ്യാപനത്തിലും പലിശ നിരക്കുകൾ 25 ബേസിസ് പോയിന്റ് വീതമാണ് കുറച്ചത്. 8 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയിലാണ് ഈ വർഷം ആദ്യം റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചത്. അതിനു ശേഷം ഏപ്രിലിൽ നടന്ന വായ്പാനയ പ്രഖ്യാപനത്തിലും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. പിന്നീട് ജൂണിൽ മൂന്നാം തവണയും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് തന്നെ കുറയ്ക്കുകയായിരുന്നു.
ശക്തികാന്ത ദാസ്
റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതിനു ശേഷം നടക്കുന്ന നാലാമത്തെ സാമ്പത്തികാവലോകന റിപ്പോർട്ടാണിത്. കഴിഞ്ഞ മൂന്ന് റിപ്പോർട്ടുകളിലും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വീതം കുറച്ച ഇദ്ദേഹം ഇത്തവണ പലിശ നിരക്ക് 35 ബേസിസ് പോയിന്റാണ് കുറച്ചിരിക്കുന്നത്.
റിപ്പോയും റിവേഴ്സ് റിപ്പോയും
രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. പലിശ ഇനത്തിൽ മാറ്റം വരുത്തിയത് റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമുണ്ടാക്കും. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ. റിവേഴ്സ് റിപ്പോ നിരക്ക് 5.15 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
