വാഹന വില്‍പ്പനയിലെ ഇടിവിന് പരിഹാരം നിര്‍ദേശിച്ച് മീഹന്ദ്ര & മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കഴിഞ്ഞ രണ്ടുമാസമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. വാഹന വില്‍പ്പനയില്‍ രൂപപ്പെട്ട പ്രതിസന്ധി മൂലം വാഹന നിര്‍മ്മാണ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടാനും, നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുമുള്ള തയ്യാറെടുപ്പിലാണ് പല പ്രമുഖ കമ്പനികളും.വാഹന വിപണിയില്‍ പ്രതിസന്ധി നേരിടുന്നതിന്റെ പ്രധാന കാരണം ഇന്ധന വിലയിലുണ്ടായ വര്‍ധനവും, ഇലക്ടോണിക് വാഹനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന പിന്തുണയുമാണ്. അതോടപ്പം വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അമിതമായ ജിഎസ്ടിയുമാണെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ പറയുന്നത്.

 സ്വര്‍ണ വില കുതിക്കുന്നു; ഇങ്ങനെ പോയാല്‍ എങ്ങനെ സ്വര്‍ണം വാങ്ങും? സ്വര്‍ണ വില കുതിക്കുന്നു; ഇങ്ങനെ പോയാല്‍ എങ്ങനെ സ്വര്‍ണം വാങ്ങും?

അതേസമയം വാഹന വില്‍പ്പനിയില്‍ ഇപ്പോള്‍ രൂപപ്പെട്ട കിതപ്പ് മാറണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി കുറക്കണമെന്നാണ് മീഹന്ദ്ര&മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്. സെസ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാറുമായി ചേര്‍ന്ന് കമ്പനി ഇലക്ടോണിക് വാഹന നിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.  എന്നിരുന്നാലും, ജിഎസ്ടി ഇളവുകള്‍ നല്‍കുന്നതില്‍ സര്‍ക്കാരിന്റെ സംശയം തനിക്ക് മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു.

വാഹന വില്‍പ്പനയിലെ ഇടിവിന് പരിഹാരം നിര്‍ദേശിച്ച് മീഹന്ദ്ര & മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര

''ജിഎസ്ടി ഇളവുകള്‍ നോക്കുന്നതില്‍ സര്‍ക്കാരിന്റെ വിമുഖത എനിക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയും.എന്നാല്‍ ഇവിടെ ഒരു വിരോധാഭാസം ഉണ്ട്. വാഹന വ്യവസായം സര്‍ക്കാര്‍ ട്രഷറികളിലേക്ക് 180,000 കോടി രൂപയുടെ വരുമാനം നല്‍കുന്നു. വിരോധാഭാസം എന്തെന്നാല്‍, ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തെ പ്രശംസിക്കേണ്ടതുണ്ടെങ്കിലും, വാഹന വ്യവസായത്തിലെ ഇപ്പോഴത്തെ മാന്ദ്യം സാമ്പത്തിക മേഖലയ്ക്ക് വലിയ ഭീഷണിയാണ്.

അതേസമയം വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. പ്രതിസന്ധി കാരണംരാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി ഉത്പാദനം വീണ്ടും വെട്ടിക്കുറച്ചു. ജൂലൈ മാസത്തില്‍ കമ്പനി ഉല്പാദനത്തില്‍ 25.15 ശതമാനത്തിന്റെ കുറവ് വരുത്തി. തുടര്‍ച്ചയായ ആറാം മാസമാണ് മാരുതി ഉത്പാദനത്തില്‍ കുറവ് വരുത്തുന്നത്.രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read more about: gst
English summary

വാഹന വില്‍പ്പനയിലെ ഇടിവിന് പരിഹാരം നിര്‍ദേശിച്ച് മീഹന്ദ്ര&മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര

GST cut road tax revision to have positive impact on auto industry Anand Mahindra
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X