സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് നിക്ഷേപ പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഓഗസ്റ്റ് 6 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കുകൾ കുറച്ചതിന് മുമ്പും ശേഷവും വിവിധ ബാങ്കുകൾ എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നു. വിവിധ കാലയളവുകളിലുള്ള വിവിധ ബാങ്കുകളുടെ എഫ്ഡി പലിശ നിരക്കുകൾ താഴെ പറയുന്നവയാണ്.
വിവിധ കാലാവധികൾ
7 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഫെഡറൽ ബാങ്ക് 5% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 61 മുതൽ 180 ദിവസം വരെയുള്ള കാലാവധിയിലെ നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 181 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 6.5% പലിശ ലഭിക്കും. ഒരു വർഷം മുതൽ 20 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഫെഡറൽ ബാങ്ക് 7.00% പലിശനിരക്കും നൽകുന്നു. 20 മാസത്തിൽ കൂടുതൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കും 7.00% പലിശ നിരക്ക് ലഭിക്കും.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് 2019 ഓഗസ്റ്റ് 1 മുതൽ പരിഷ്കരിച്ചിട്ടുണ്ട്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള എഫ്ഡി പലിശ നിരക്കുകളാണ് വ്യത്യാസപ്പെടുത്തിയിരിക്കുന്നത്. 7 ദിവസം മുതൽ 45 ദിവസം വരെ നീളുന്ന നിക്ഷേപങ്ങൾക്ക്, ബാങ്ക് പ്രതിവർഷം 5% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 46 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
ഒരു വർഷത്തിന് മുകളിൽ
ഒന്ന് മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്കും അഞ്ച് വർഷം മുതൽ 8 വർഷത്തിൽ താഴെയുമുള്ള എഫ്ഡികൾക്കും ബാങ്ക് ഓഫ് ഇന്ത്യ 6.50% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ടേം ഡെപ്പോസിറ്റുകൾക്ക് 8 വർഷവും 10 വർഷത്തിന് മുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 6.35% ആണ് പലിശ നിരക്ക്.
മറ്റ് ബാങ്കുകൾ
ഓഗസ്റ്റ് 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) സ്ഥിര നിക്ഷേപ (എഫ്ഡി) നിരക്കുകൾ കുത്തനെ കുറച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, പിഎൻബി എന്നിവയുൾപ്പെടെ പല ബാങ്കുകളും തിരഞ്ഞെടുത്ത കാലാവധികളിലെ നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിരുന്നു. ഈ വർഷം നാലാം തവണയും റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചതിനുശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ എസ്ബിഐയും വായ്പാ നിരക്ക് വെട്ടിക്കുറച്ചു.
റിസർവ് ബാങ്ക് വായ്പാനയം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓഗസ്റ്റ് 7 ന് നടന്ന വായ്പാനയ പ്രഖ്യാപനത്തിൽ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് കുറച്ചിരുന്നു. ഇനി മുതല്‍ ബാങ്കുകള്‍, റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുന്ന പണത്തിന് (റിപ്പോ) 5.40 ശതമാനം പലിശ നല്‍കിയാല്‍ മതി. മുമ്പ് ഇത് 5.75 ശതമാനം ആയിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
