രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മില്‍ ഏത് ക്യു ആര് കോഡും വൈകാതെ സ്കാന്‍ ചെയ്യാന്‍ സാധിക്കും. ഡിജിറ്റല്‍ പേയ്മെന്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് 2,100 രൂപ വരെ പേടിഎം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.
യുപിഐയുടെ ഭീം, ഗൂഗിള്‍ പേ ആപ്ലിക്കേഷനുകളില്‍ നിന്നും ഓഫ്ലൈന് റീട്ടെയില്‍ സ്റ്റോറുകളില്‍ ഇന്‍സ്ന്റ് പേയ്മെന്റ് നടത്തുന്നതിന് ഇത് സഹായകരമാകും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്കും ഈ നീക്കം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.കൂടാതെ, ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം സ്വീകരിക്കുന്നതുമായ ചെറിയ കിരാന സ്റ്റോറുകള്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

'പേടിഎമ്മില്‍, ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട പേയ്മെന്റ് രീതി തിരഞ്ഞെടുക്കുന്നത് ഏറെ ഉപകാരപ്രദമെന്ന് ഞങ്ങള്‍ എല്ലായ്പ്പോഴും വിശ്വസിക്കുന്നു. ഇപ്പോള്‍ ഇന്ററോപ്പറബിള്‍ യുപിഐ ഉപയോഗിച്ച്, തല്‍ക്ഷണ പേയ്മെന്റുകള്‍ക്കായി അവരുടെ പേടിഎം ആപ്ലിക്കേഷന്‍ വഴി ഏത് ക്യുആര്‍ കോഡും സ്കാന്‍ ചെയ്യാനുള്ള സൗകര്യം അവര്‍ക്ക് ലഭിക്കുമെന്നും''പേടിഎമ്മിലെ സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് വ്യക്തമാക്കി.
റീട്ടെയില്‍ സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍, പെട്രോള്‍ പമ്പുകള്‍, ഡയറി ഔട്ട്ലെറ്റുകള്, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍, പാര്‍ക്കിംഗ്, ഓട്ടോ / ടാക്സി റൈഡുകള്‍, ആശുപത്രികള്‍, ഓട്ടോമൊബൈല്‍ സേവനങ്ങള്‍, ബ്യൂട്ടി & ഫിറ്റ്നസ്, സര്‍വീസിംഗ് & ഡെലിവറി എക്സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ക്ക് ഏറെ സഹായകരമാകും. പേടിഎം ആപ്ലിക്കേഷന്‍ വഴി ഏതെങ്കിലും ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് തിരഞ്ഞെടുത്ത വ്യാപാരികളില്‍ യുപിഐ ലിങ്കുചെയ്ത ബാങ്ക് അക്കൗണ്ട് ഓപ്ഷന് തിരഞ്ഞെടുത്ത് ഉപയോക്താക്കള്‍ പേയ്മെന്റുകള്‍ നടത്താം. കുറഞ്ഞ ഇടപാട് തുക 50 രൂപയായിരിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
