പാർലമെന്റ് അംഗവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമ്‍രീന്ദർ സിങ്ങിന്റെ ഭാര്യ പ്രീനീത് കൗർ അടുത്തിടെ സാമ്പത്തിക തട്ടിപ്പിന് ഇരയായി. തട്ടിപ്പുകാർക്ക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് പ്രീനീത് കൗറിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തത്. അടുത്തിടെ, കൗർ പാർലമെന്റിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് ദേശസാൽകൃത ബാങ്കിലെ ജീവനക്കാരൻ എന്ന പേരിൽ തട്ടിപ്പുകാരന്റെ ഫോൺ കോൾ എത്തിയത്.
തട്ടിപ്പ് നടത്തിയത് ഇങ്ങനെ
മാസ ശമ്പളം അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുന്നതിന് ചില ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യമാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാരൻ വിളിച്ചത്. തുടർന്ന് കൗറിന്റെ അക്കൗണ്ട് നമ്പർ, എടിഎം കാർഡ് വിശദാംശങ്ങൾ, ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) എന്നിവ ആവശ്യപ്പെട്ടു. പിന്നീട് ബാങ്കിൽ നിന്ന് എസ്എംഎസ് ലഭിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്ന് 23 ലക്ഷം രൂപ ഡെബിറ്റ് ചെയ്ത വിവരം അറിയുന്നത്.
ഓൺലൈൻ തട്ടിപ്പുകൾ
കൗറിന്റെ കേസിൽ തട്ടിപ്പുകാരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞുവെങ്കിലും എല്ലായ്പ്പോഴും അത്ര എളുപ്പമല്ല. ഡിജിറ്റൈസേഷനും ഓൺലൈൻ ഇടപാടുകളും വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിനൊപ്പം രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾക്ക് നിങ്ങൾ ഇരയാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ചില ടിപ്പുകൾ ഇതാ..
ഓർമ്മിക്കേണ്ട കാര്യങ്ങൾ
ഫോൺ കോളിലൂടെ ഒരിയ്ക്കലും ബാങ്കുകളിൽ നിന്ന് കാർഡ് വിശദാംശങ്ങൾ ഉപഭോക്താക്കളോട് ആവശ്യപ്പെടില്ല. അതുപോലെ തന്നെ നിങ്ങളുടെ എടിഎം കാർഡ് പിൻ നമ്പർ, സിവിവി നമ്പർ അല്ലെങ്കിൽ ഒടിപി എന്നിവ ഒരിക്കലും മറ്റാരുമായും പങ്കിടരുത്. നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ മറ്റൊരാൾക്ക് പങ്കുവച്ചു കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഉടൻ തന്നെ നഷ്ട്ടപ്പെട്ടേക്കാം. അക്കൗണ്ട് നമ്പറും പേരും ആവശ്യപ്പെട്ടാലും ഒരു ബാങ്കും നിങ്ങളുടെ എടിഎം പിൻ അല്ലെങ്കിൽ സിവിവി നമ്പർ ആവശ്യപ്പെടില്ല. അതിനാൽ ഇവ നിങ്ങളോട് ആവശ്യപ്പെടുമ്പോൾ തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിയണം.
ഫോണിലൂടെയുള്ള ബുക്കിംഗ്
നിങ്ങൾ ഒരു ഫോൺ കോളിലൂടെ സിനിമ ടിക്കറ്റും മറ്റും ബുക്ക് ചെയ്യുമ്പോൾ ഫോൺ കീപാഡിൽ നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ പഞ്ച് ചെയ്യുന്നതിന് പകരം വിശദാംശങ്ങൾ വായിക്കാൻ ഓപ്പറേറ്റർ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ അതും തട്ടിപ്പിന്റെ സൂചനയാണ്. അതിനാൽ ഒരിക്കലും ഇത്തരം ആവശ്യങ്ങൾക്ക് ഇരയാകരുത്.
എസ്എംഎസ് തട്ടിപ്പ്
അറിയാത്ത നമ്പറുകളിൽ നിന്ന് നിങ്ങൾക്ക് എസ്എംഎസ് ലഭിക്കുകയാണെങ്കിൽ അവയിൽ ഒരിയ്ക്കലും ക്ലിക്ക് ചെയ്യരുത്. കാരണം ഇതുവഴി നിങ്ങളുടെ ഫോണിൽ നിന്ന് ഡാറ്റകൾ മോഷ്‌ടിക്കാൻ തട്ടിപ്പുകാർക്ക് സാധിച്ചേക്കാം. ബാങ്കുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ ലഭിക്കുന്നതിന് ബാങ്ക് വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക. എസ്എംഎസായി ലഭിക്കുന്ന ഒടിപികളും ഒരിയ്ക്കലും മറ്റാരുമായും പങ്കുവയ്ക്കരുത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
