മുംബൈ: റിലയന്‍സ് ക്യാപിറ്റല്‍ ഫണ്ട് ലിമിറ്റഡ് എന്‍പിഎസിലെ പെന്ഷന് ഫണ്ട് മാനേജര്‍ സ്ഥാനത്തുനിന്ന് പിന്മാറി. ഓഗസ്റ്റ് 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. റിലയന്‍സ് ക്യാപിറ്റലിനെ ഫണ്ട് മാനേജരാക്കിയിട്ടുള്ളവരെ എല്‍ഐസി പെന്ഷന് ഫണ്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പകരം ഫണ്ട് മാനേജരെ നിര്‍ദേശിക്കാത്തവരെയാണ് എല്‍ഐസിയിലേയ്ക്ക് മാറ്റിയിട്ടുള്ളത്.
റിലയന്‍സ് പെന്ഷന് ഫണ്ട് 2009 മെയ് 21നാണ് നിലവില്‍വന്നത്.നേരിട്ടുള്ള വിദേശ നിക്ഷേപ പരിധിയായ 49ശതമാനത്തേക്കാള്‍ അധികമായതാണ് റിലയന്‍സ് പിന്മാറാന് കാരണം.റിലയന്‍സ് കഴിഞ്ഞാല്‍ ഏഴ് പെന്ഷന് ഫണ്ടുമാനേജര്‍മാരാണ് നിലവിലുണ്ടാകുക. അതില്‍ തന്നെ പ്രകടനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എച്ച്ഡിഎഫ്സി പെന്ഷന് ഫണ്ടാണ്. പെന്ഷന് ഫണ്ടില്‍ വരിക്കാരായവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഫണ്ട് മാനേജരെ മാറ്റാന്‍ അനുവാദമുണ്ട്. എക്സിറ്റ് ലോഡോ ഏതെങ്കിലും നികുതിയോ ഇതിന് ബാധകമാല്ല.

കഴിഞ്ഞ ബജറ്റില്‍, കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പിന്‍വലിക്കാവുന്ന 60 ശതമാനം തുകയക്കും നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പിന്‍വലിക്കാന്‍ കഴിയുന്ന തുകയായ 60 ശതമാനത്തില്‍ 40 ശതമാനുമാത്രമായിരുന്നു ആദായ നികുതിയിളവുണ്ടായിരുന്നത്.60 ശതമാനത്തിനുബാക്കിയുള്ള 40 ശതമാനംതുക നിര്‍ബന്ധമായും ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ഈ തുകഉപയോഗിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പെന്ഷന് നല്‍കുക.
പോര്‍ട്ട്ഫോളിയോ വരിക്കാര്‍ക്ക് അവരുടെ പോര്‍ട്ട്ഫോളിയോയ്ക്കായി പുതിയ പെന്ഷന് ഫണ്ട് മാനേജരെ തിരഞ്ഞെടുക്കുന്നതിന് ഒരു മാസത്തെ സമയം നല്‍കും, അല്ലാത്തപക്ഷം എല്‍ഐസി പെന്ഷന് ഫണ്ട് അവരുടെ ഫണ്ട് മാനേജരായി തുടരും.
എസ്ബിഐ പെന്ഷന് ഫണ്ടുകള്‍, യുടിഐ റിട്ടയര്‍മെന്റ് സൊല്യൂഷന്‍സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ പെന്ഷന് ഫണ്ട് മാനേജ്മെന്റ്, കൊട്ടക് മഹീന്ദ്ര പെന്ഷന് ഫണ്ട്, എച്ച്ഡിഎഫ്സി പെന്ഷന് മാനേജ്മെന്റ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് പെന്ഷന് മാനേജ്മെന്റ്, എല്‍ഐസി പെന്ഷന് ഫണ്ട് എന്നിവയില്‍ നിന്ന് വരിക്കാര്‍ക്ക് തിരഞ്ഞെടുക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
