റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അടുത്ത ലക്ഷ്യം വെളിപ്പെടുത്തി മുകേഷ് അംബാനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ മികച്ച 20 റീട്ടെയിലര്‍മാരില്‍ ഒരാളാവുക എന്നതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് റീട്ടെയില്‍ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. മുംബൈയില്‍ നടന്ന 42 മത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്. റീട്ടെയില്‍ ബിസിനസ്സ് അസാധാരണമായി വളര്‍ന്നു, കഴിഞ്ഞ 6 ആറ് വര്‍ഷത്തിനിടയില്‍ വരുമാനത്തിന്റെ ഏഴിരട്ടി വര്‍ധനയും ലാഭത്തിന്റെ 14 മടങ്ങ് വര്‍ധനയും രേഖപ്പെടുത്തിയെന്നും റിലയന്‍സ് റീട്ടെയില്‍ വരുമാനം ഈ സാമ്പത്തിക വര്‍ഷം 1.3 ലക്ഷം കോടി രൂപ കടന്നുവെന്നുംഅംബാനി പറഞ്ഞു.

 
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അടുത്ത ലക്ഷ്യം വെളിപ്പെടുത്തി മുകേഷ് അംബാനി

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഓരോ സ്റ്റോര്‍ ഉല്‍പാദനക്ഷമതയിലും മൂന്നിരട്ടി വര്‍ധനവുണ്ടായി. 2018 ല്‍ റിലയന്‍സ് റീട്ടെയില്‍ ഓരോ നാല് സെക്കന്‍ഡിലും ഒരു ടിവിയും ഓരോ രണ്ട് സെക്കന്‍ഡിലും ഒരു ഫോണും വിറ്റു.ലോകത്തെ മികച്ച 100 റീട്ടെയിലര്‍മാരില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സംരംഭമാണ് റിലയന്‍സ് റീട്ടെയില്‍, അദ്ദേഹം പറഞ്ഞു.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്. 2006 ല്‍ സ്ഥാപിതമായ ഇത് വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര സ്ഥാപനമാണ് ഇത്

ഇന്റര്‍നെറ്റിനും ടിവിക്കും ഫോണ്‍ കണക്ഷനും കൂടി 700 രൂപ, വിപ്ലവം കുറിക്കാന്‍ ജിയോ ഫൈബര്‍

പുതിയ വാണിജ്യത്തെക്കുറിച്ച് സംസാരിച്ച ആര്‍ഐഎല്‍ ചെയര്‍മാന്‍ ഇത് 700 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു ''ബിസിനസ്'' അവസരമാണെന്ന് പറഞ്ഞു.വ്യാപാരികളെയും ഉപഭോക്താക്കളെയും നിര്‍മ്മാതാക്കളെയും സമന്വയിപ്പിക്കാനുള്ള അവസരമാണ് പുതിയ വാണിജ്യമെന്ന് അംബാനി പറഞ്ഞു.ഈ പദ്ധതി അസംഘടിത ചില്ലറവ്യാപാരത്തെ സംഘടിത ചില്ലറ വില്‍പ്പനയായി മാറ്റുമെന്നും ഇന്ത്യയുടെ മൂന്ന് കോടി കിരാന സ്റ്റോറുകളില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചെറുകിട വ്യാപാരികള്‍ക്ക് ചുറ്റും ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് മര്‍ച്ചന്റ് പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) പരിഹാരം-ജിയോ പ്രൈം പാര്‍ട്ണര്‍ പിഒഎസ് ഉപയോഗിക്കാനും ആര്‍ഐഎല്‍ ഉദ്ദേശിച്ചിരുന്നു. ഈ ഉപയോക്തൃ-സൗഹൃദ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഏറ്റവും ചെറിയ കിരാന ഷോപ്പിനെ പോലും ഡിജിറ്റൈസ് ചെയ്ത സ്റ്റോറായി നവീകരിക്കുമെന്നും അംബാനി പറഞ്ഞു.

English summary

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അടുത്ത ലക്ഷ്യം വെളിപ്പെടുത്തി മുകേഷ് അംബാനി

Aim To Be Among The Worlds Top 20 Retailers In 5 Years Mukesh Ambani
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X