ഇന്റര്‍നെറ്റിനും ടിവിക്കും ഫോണ്‍ കണക്ഷനും കൂടി 700 രൂപ, വിപ്ലവം കുറിക്കാന്‍ ജിയോ ഫൈബര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് മേഖലയില്‍ ജിയോയുടെ പുതിയ വിപ്ലവം. പ്രതിമാസം 700 രൂപയില്‍ തുടങ്ങുന്ന ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിനുള്ള ഒരുക്കങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കി. സെപ്തംബര്‍ അഞ്ചു മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പുതിയ ജിഗാഫൈബര്‍ സേവനം ഇന്ത്യയില്‍ ആരംഭിക്കും. കമ്പനിയുടെ 42 -മത് വാര്‍ഷിക പൊതുസമ്മേളനത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്.

 

ജിയോ ബ്രോഡ്ബാൻഡ്: അറിയണം ഇക്കാര്യങ്ങൾ

സെക്കന്‍ഡില്‍ ഒരു ജിബി വരെ വേഗമുള്ള ഇന്റര്‍നെറ്റാണ് ജിഗാഫൈബറിന്റെ മുഖ്യാകര്‍ഷണം. സൗജന്യ വോയിസ് കോള്‍ സൗകര്യമുള്ള ലാന്‍ഡ് ലൈനും ഹൈ ഡെഫിനിഷന്‍ മികവുള്ള ടിവിയും ജിഗാഫൈബറിന്റെ ഭാഗമാവും. ടെലിവിഷന്‍ സേവനങ്ങള്‍ മുന്‍നിര്‍ത്തി പുതിയ 4K സെറ്റ് ടോപ്പ് ബോക്‌സും ജിയോ ആവിഷ്‌കരിച്ചിട്ടുണ്ട്. ഗെയ്മിങ്, സ്മാര്‍ട്ട് ഹോം തുടങ്ങിയ ഒട്ടനവധി സ്മാര്‍ട്ട് സേവനങ്ങളും സെറ്റ് ടോപ്പ് ബോക്‌സിലൂടെ കമ്പനി വാഗ്ദാനം ചെയ്യും.

ജിയോ ജിഗാഫൈബർ

ഇതിനകം ഒന്നരകോടി രജിസ്‌ട്രേഷനുകളാണ് ജിഗാഫൈബറിനായി കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ രണ്ടു കോടി വീടുകളിലും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലും ജിഗാഫൈബര്‍ സേവനം ഉറപ്പുവരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ 50 ലക്ഷം വീടുകളില്‍ ഇപ്പോള്‍ത്തന്നെ ജിഗാഫൈബര്‍ സേവനങ്ങള്‍ ലഭ്യമാണ്. ഈ അവസരത്തില്‍ പുതിയ ജിയോ ബ്രോഡ്ബാന്‍ഡ് സേവനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ പരിശോധിക്കാം.

വില

വില

പ്രതിമാസ, വാര്‍ഷിക പാക്കേജുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ജിയോ ജിഗാഫൈബര്‍ ലഭ്യമാവുക. വാര്‍ഷിക പ്ലാനുകളുടെ നിരക്ക് കമ്പനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും 700 രൂപ മുതലാണ് ജിയോ ജിഗാഫൈബര്‍ സേവനങ്ങള്‍ക്കുള്ള പ്രതിമാസ നിരക്ക്. കൂടുതല്‍ സൗകര്യങ്ങളുള്ള ഏറ്റവും ഉയര്‍ന്ന പ്ലാനിന് പ്രതിമാസം പതിനായിരം രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ജൂവലറികളിൽ സ്വർണം വിൽക്കാൻ തിരക്ക്; സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില

വേഗം

വേഗം

ജിഗാഫൈബര്‍ ഉപഭോക്താക്കള്‍ക്കെല്ലാം ഏറ്റവും കുറഞ്ഞത് സെക്കന്‍ഡില്‍ നൂറു എംബി ഇന്റര്‍നെറ്റ് വേഗം കമ്പനി ഉറപ്പുവരുത്തും. പ്ലാന്‍ അടിസ്ഥാനപ്പെടുത്തി സെക്കന്‍ഡില്‍ ഒരു ജിബി വരെ ഇന്റര്‍നെറ്റ് വേഗം കൈവരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

സെറ്റ് ടോപ്പ് ബോക്‌സ്

വൈഫൈ റൂട്ടറിന് പുറമെ പ്രത്യേക സെറ്റ് ടോപ്പ് ബോക്‌സും ഉപഭോക്താക്കള്‍ക്കെല്ലാം റിലയന്‍സ് നല്‍കും. ഒരേസമയം നാലു പേര്‍ക്കുവരെ പങ്കെടുക്കാവുന്ന സൗജന്യ വീഡിയോ കോളിങ് സൗകര്യം ജിയോയുടെ സെറ്റ് ടോപ്പ് ബോക്‌സിലുണ്ട്.

സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക; ഈ നിയമങ്ങൾ നിങ്ങൾക്ക് അറിയാമോ?

ഗെയ്മിങ്ങ്

ഗെയ്മിങ്ങ് സൗകര്യമാണ് സെറ്റ് ടോപ്പ് ബോക്‌സിന്റെ മറ്റൊരു സവിശേഷത. FIFA 2019 പോലുള്ള ഗെയ്മുകള്‍ക്കായി ഇന്‍ബില്‍ട്ട് ഗ്രാഫിക്‌സുവരെ സെറ്റ് ടോപ്പ് ബോക്‌സിലുണ്ട്. കഴിഞ്ഞില്ല, പുതിയ സിനിമകള്‍ റിലീസ് തീയതിതന്നെ വീട്ടിലിരുന്ന കാണാനുള്ള സൗകര്യവും ജിയോ ജിഗാഫൈബര്‍ ഉപയോക്താക്കള്‍ക്ക് കമ്പനി ഉറപ്പുവരുത്തും. ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്നറിയപ്പെടുന്ന ഈ സേവനം അടുത്തവര്‍ഷത്തോടെയാണ് നടപ്പിലാവുക.

പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളിലെ ഈ ആദായനികുതി ആനുകൂല്യങ്ങളെക്കുറിച്ച് അറിയാമോ?

സൗജന്യ ടിവി

സൗജന്യ ടിവി

ജിയോ ഫൈബര്‍ വെല്‍ക്കം ഓഫറിന് കീഴിലാണ് ഉപഭോക്താക്കള്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സ് ലഭിക്കുക. ഈ അവസരത്തില്‍ വര്‍ഷിക പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 4K മികവുള്ള സെറ്റ് ടോപ്പ് ബോക്‌സും ഹൈ ഡെഫിനിഷന്‍ മികവുള്ള എല്‍ഇഡി ടിവിയും കമ്പനി നല്‍കും. പരിമിത കാലത്തേക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. ഇതേസമയം, ജിയോഫൈബര്‍ വാര്‍ഷിക പ്ലാന്‍ നിരക്ക് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Read more about: jio ജിയോ
English summary

ഇന്റര്‍നെറ്റിനും ടിവിക്കും ഫോണ്‍ കണക്ഷനും കൂടി 700 രൂപ, വിപ്ലവം കുറിക്കാന്‍ ജിയോ ഫൈബര്‍

Jio Giga Fiber To Launch On Sept 5th. Read in Malayalam.
Story first published: Monday, August 12, 2019, 16:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X