സാധാരണക്കാരന് സ്വര്‍ണം വാങ്ങുക എന്നത് സ്വപ്നമായി മാറുക എന്ന സ്ഥിതിയിലേക്കേണ് സ്വര്‍ണ വില നീങ്ങുന്നത്. ഇന്നും സ്വര്‍ണയില്‍ റെക്കോര്‍ഡ് മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 3,435 രൂപയും പവന് 27,480 രൂപയുമായിരുന്നു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,515.68 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
സ്വര്‍ണ വില കുതിച്ചുയരുന്നതിനാല്‍ ജ്വല്ലറികളില്‍ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്.ഉയര്‍ന്ന വിലയ്ക്ക് കാരണമായ ആഭരണങ്ങള്‍ കൂടുതല്‍ ആളുകള്‍ വില്‍ക്കുന്നതിനാല്‍ ജ്വല്ലറികള്‍ സ്ക്രാപ്പ് വിതരണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് .ഒരു മാസത്തിനിടെ പവന് 3500 രൂപയാണ് വര്‍ധിച്ചത്. ്.ഓണം, വിവാഹ സീസണുകള്‍ തുടങ്ങുന്നതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വില വീണ്ടും കൂടാന്‍ സാധ്യതയുണ്ട്.ഈ നില തുടര്‍ന്നാല്‍ സ്വര്‍ണവില അടുത്തകാലത്ത് തന്നെ 28,000 ത്തിന് മുകളില്‍ എത്തിയേക്കുമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 213 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള വിപണിയിലെ വില വര്‍ധനവും ആഭ്യന്തര വിപണിയിലെ പ്രത്യേക സാഹചര്യവുമാണ് വിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം വെള്ളി വിലയും വര്‍ദ്ധിച്ചു.വെള്ളി ഗ്രാമിന് 47.27 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 47265 രൂപയാണ്.കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവില കുറഞ്ഞു; ഇന്ത്യയെക്കാൾ ലാഭത്തിൽ സ്വർണം വാങ്ങാം, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
