കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജന വഴി വിളകള്‍ക്ക് ഇന്‍ഷുറന്‍സ് സ്‌കീം ഉടന്‍ ലഭ്യമാവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കനത്ത മഴയും കാലാവസ്ഥാ വ്യതിയാനും മൂലവും കൊണ്ട് ദുരിതം അനുഭവിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജന വഴി വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്ന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിള ഇന്‍ഷുറന്‍സ് പദ്ധതി അപര്യാപ്തമാണെന്നും കര്‍ഷക സൗഹൃദമായി എങ്ങനെ പദ്ധതി നടപ്പാക്കാമെന്ന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പദ്ധതി വഴി കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം സംസ്ഥാനങ്ങളില്‍ നിന്ന് ഫീഡ്ബാക്കും നിര്‍ദ്ദേശങ്ങളും കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനുശേഷം പദ്ധതിയില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. ''പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഞങ്ങള്‍ ഒരു ടൈംലൈനും നിശ്ചയിച്ചിട്ടില്ല. ഖാരിഫ് സീസണ്‍ ആരംഭിച്ചു. വരുന്ന റാബി സീസണില്‍ പോലും ഇത് നടപ്പാക്കുമോ എന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ അത് നടപ്പാക്കുമ്പോഴെല്ലാം അത് കൂടുതല്‍ സമഗ്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജന വഴി വിളകള്‍ക്ക് ഇന്‍ഷുറന്‍സ് സ്‌കീം

സ്വര്‍ണം തൊട്ടാല്‍ പൊള്ളും; വില 28000ത്തിലേക്ക്

പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഏതാനും ദിവസം മുന്‍പ് ആരംഭിച്ചിരുന്നു. ഡല്‍ഹിയിലെ കൃഷിഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യമൊട്ടാകെയുള്ള കര്‍ഷകരോട് പദ്ധതിയില്‍ അംഗമാകണമെന്നും രാജ്യത്തെ ചെറുകിട കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തലാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 18നും 40നും ഇടയില്‍ പ്രായമുളളവരാണ് പദ്ധതിയുടെ ഭാഗമാകുക. 60 വയസാകുമ്പോള്‍ ഇവര്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷനായി നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന. പ്രതിമാസം 55 മുതല്‍ 200 രൂപ വരെ കര്‍ഷകര്‍ക്ക് നിക്ഷേപിക്കാം. ഇതേ തുക തന്നെ കേന്ദ്രസര്‍ക്കാരും പദ്ധതിയിലേക്ക് നിക്ഷേപിക്കും.

English summary

കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജന വഴി വിളകള്‍ക്ക് ഇന്‍ഷുറന്‍സ് സ്‌കീം ഉടന്‍ ലഭ്യമാവും

Government To Soon Launch Farmer Friendly Crop Insurance Scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X