മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണ ശുദ്ധീകരണ ബിസിനസില്‍ പങ്കാളികളാകാന്‍ ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായി സൗദി അരാംകോ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഇരുപതു ശതമാനം ഓഹരി അരാംകോ വാങ്ങും. ഇതു സംബന്ധിച്ച താത്പര്യപത്രത്തില്‍ സൗദി അരാംകോ അധികൃതര്‍ ഒപ്പുവെച്ചു.
7,500 കോടി ഡോളര്‍ ചിലവിലാണ് റിലയന്‍സ് ഓഹരികള്‍ സൗദി അരാംകോ വാങ്ങുക. രാജ്യം ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എണ്ണ ശുദ്ധീകരണ ബിസിനസില്‍ മാത്രം 5.7 ലക്ഷം കോടി രൂപയുടെ വരുമാനം റിലയന്‍സ് നേടിയിരുന്നു.
ഈ സാമ്പത്തിക വര്‍ഷം ത്രൈമാസ പാദം 12 ശതമാനം ഇടിവ് സംഭവിച്ചെങ്കിലും ലോകത്തെ ഏറ്റവും ലഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സൗദി അരാംകോ. സൗദി അറേബ്യന്‍ നാഷണല്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കമ്പനിയാണ് സൗദി അരാംകോയുടെ ഉടമസ്ഥര്‍.
ഓഹരി സ്വന്തമാക്കുന്നതിന് പുറമെ റിലയന്‍സിന്റെ ജംനഗര്‍ സംസ്കരണ ശാലയില്‍ പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ എത്തിക്കാനും സൗദി അരാംകോ തീരുമാനിച്ചിട്ടുണ്ട്. ദീര്ഘകാലടിസ്ഥാനത്തിലായിരിക്കും ഈ കരാര്‍. ഇതുവഴി എണ്ണ വ്യവസായത്തില്‍ കൂടുതല്‍ പിടിമുറുക്കാന്‍ അരാംകോയ്ക്ക് കഴിയും.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലയാണ് ജംനഗറിലേത്. പ്രതിദിനം 140 കോടി ബാരല്‍ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷി ഇവിടുണ്ട്. അടുത്ത പത്തുവര്‍ഷത്തിനകം പ്രതിദിനം 200 കോടി ബാരല്‍ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷി ജംനഗര്‍ ശാല കൈവരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
