അടുത്ത പതിനെട്ടു മാസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത മുഴുവന്‍ ഒടുക്കാനാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. ഇതിനായി അംബാനി ആദ്യം കൂട്ടുപിടിച്ചതാകട്ടെ, ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയെയും. റിലയന്‍സിന്റെ എണ്ണ ശുദ്ധീകരണ ബിസിനസില്‍ ഇരുപതു ശതമാനം ഓഹരി അരാംകോ വാങ്ങുമെന്ന കാര്യം തിങ്കളാഴ്ച്ച നടന്ന വാര്‍ഷിക പൊതുസമ്മേളനത്തിലാണ് മുകേഷ് അംബാനി അറിയിച്ചത്. 7,600 കോടി ഡോളറിന്റേതാണ് കരാര്‍.
പുതിയ പങ്കാളത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയുടെ ബാധ്യത റിലയന്‍സിന് ഇല്ലാതാവും. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് 7,600 കോടിയോളം രൂപയാണ് റിലയന്‍സിന് സംഭവിച്ച മൂലധന ചിലവ്. ഇപ്പോള്‍ എണ്ണ ശുദ്ധീകരണ ബിസിനസില്‍ നടത്തിയതുപോലെ ടെലികോം, ചില്ലറ വ്യാപാര മേഖലകളിലും വിദേശ നിക്ഷേപം സ്വീകരിച്ച് ബാധ്യത തീര്‍ക്കാനാണ് റിലയന്‍സ് മേധാവി, മുകേഷ് അംബാനിയുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വയര്‍ലെസ് ടെലികോം നെറ്റ്വര്ക്കായ ജിയോയ്ക്ക് വേണ്ടിയാണ് മൂലധനത്തില്‍ സിംഹഭാഗവും അംബാനി ചിലവഴിച്ചത്. രാജ്യമെങ്ങും ജിയോ നെറ്റുവര്‍ക്ക് സ്ഥാപിക്കാനായി 5,000 കോടി ഡോളറോളം കമ്പനി ചിലവാക്കി. വന്‍തോതില്‍ വായ്പയെടുത്തായിരുന്നു റിലയന്‍സിന്റെ ഈ നീക്കം. വര്‍ധിച്ചുവരുന്ന കടബാധ്യത റിലയന്‍സിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പും റിലയന്‍സ് മേധാവി കണക്കിലെടുത്തില്ല.
എന്തായാലും അദ്ദേഹം കരുതിയതുപോലെതന്നെ കാര്യങ്ങള്‍ നടന്നു. ജിയോ ഇന്ത്യയില്‍ പിടിമുറുക്കി. 2016 -ല്‍ സൗജന്യ കോളും മിതനിരക്കില്‍ ഡേറ്റയും പ്രഖ്യാപിച്ചെത്തിയ ജിയോ ഇന്ത്യന്‍ ടെലികോം മേഖലയില്‍ പുതുവിപ്ലവത്തിന് തുടക്കമിട്ടു. ജിയോയില്‍ ഇനിയേറെ മുതല്മുടക്കുണ്ടാവില്ലെന്നാണ് മുകേഷ് അംബാനി നല്കുന്ന സൂചന. ആമസോണ്‍, വാള്‍മാര്‍ട്ട് പോലുള്ള വന്‍കിട ഇ-കൊമേഴ്സ്, ഷോപ്പിങ് സംവിധാനങ്ങളോട് മത്സരിക്കുന്ന പുതിയ ബിസിനസ് മോഡലാണ് റിലയന്‍സ് ആവിഷ്കരിക്കാനൊരുങ്ങുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications