മുംബൈ: രാജ്യത്തെ ബാങ്ക് മേധാവികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം എച്ച്ഡിഎഫ്സി ബാങ്ക് മാനേജിങ് ഡയറക്ടര്‍, അദിത്യ പുരിക്ക്. ഈ സാമ്പത്തിക വര്‍ഷം ത്രൈമാസപാദം 89 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി ഇദ്ദേഹം വാങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്ഡിഎഫ്സി ബാങ്കിനെ ഉയര്‍ത്തിയതില്‍ അദിത്യ പുരിക്ക് നിര്‍ണായക പങ്കുണ്ട്. 25 വര്‍ഷം മുന്‍പാണ് എച്ച്ഡിഎഫ്സി ബാങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ആക്സിസ് ബാങ്ക് സിഇഒ, അമിതാഭ് ചൗധരിയാണ് അദിത്യ പുരിക്ക് പിന്നില്‍. 30 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി ഇദ്ദേഹം പ്രതിമാസം കൈപ്പറ്റുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. കൊഡാക്ക് മഹീന്ദ്ര ബാങ്ക് മേധാവി ഉദയ് കൊഡാക്ക്, പട്ടികയില്‍ മുന്നാമനാണ്. 27 ലക്ഷം രൂപയുണ്ട് ഇദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം.
വാര്‍ഷിക കണക്കുകള്‍ അടിസ്ഥാനപ്പെടുത്തുന്നതിനാല്‍ മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ത കൊച്ചാറിനെ പട്ടികയില്‍ നാലാമത് കാണാം. വിരമിക്കും വരെ 26 ലക്ഷം രൂപയായിരുന്നു ഇവരുടെ ശമ്പളം. ചന്ത കൊച്ചാറിന് പിന്‍ഗാമിയായി എത്തിയ സന്തീപ് ബക്ഷിക്ക് 22 ലക്ഷം രൂപ പ്രതിമാസം ശമ്പളമുണ്ട്. പട്ടികയില്‍ അഞ്ചാമനാണ് ബക്ഷി.
ഒക്ടോബറില്‍ ബാങ്കിന്റെ സിഇഒ പദവിയിലേറിയ ബക്ഷി, ജൂണില്‍ കൊച്ചാര്‍ സ്ഥാനമൊഴിഞ്ഞതോടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ചുമതലയേറ്റു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മേധാവി റോമേഷ് സോബ്തിയാണ് 16 ലക്ഷം രൂപ അടിസ്ഥാന ശമ്പളം വാങ്ങി പട്ടികയില്‍ ആറാമത്.
അടുത്തകാലം മുതലാണ് ലാഭ-നഷ്ട കണക്കുകള്‍ക്കും, കിട്ടാകടങ്ങള്ക്കുമൊപ്പം ബാങ്ക് മേധാവിമാരുടെ ശമ്പളം ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് കീഴില്‍ ബാങ്ക് മേധാവിമാരുടെ ശമ്പളത്തില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. പലപ്പോഴും സിഇഒ തലത്തിലുള്ള ബോണസുകള്‍ റിസര്‍വ് ബാങ്ക് പിടിച്ചുവെച്ചിരുന്നു. അടിസ്ഥാന ശമ്പളത്തിന് പുറമെ ബോണസായും ഓഹരിയായും നല്ലൊരു വിഹിതം മേധാവിമാര്‍ക്ക് ബാങ്കുകള്‍ നല്‍കാറുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
