കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുകയാണ്. സാധാരണക്കരന് സ്വര്‍ണം വാങ്ങുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറുകയാണ്.ഇന്നലെ പവന് 320 രൂപ വര്‍ദ്ധിച്ച് ഇന്നലെ 27,800 രൂപയാണ് സ്വര്‍ണവില.ഗ്രാമിന് 40 രൂപ ഉയര്‍ന്ന് വില 3,475 രൂപയായി. ഇങ്ങനെപോയാല്‍ ജിഎസ്ടിയും പണിക്കൂലിയും പ്രളയ സെസും ചേരുമ്പോള്‍ ഒരുപവന് വാങ്ങാന്‍ കുറഞ്ഞത് 31,000 രൂപ നല്‍കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.
അന്താരാഷ്ട്ര വില ഔണ്‍സിന് ആറുവര്‍ഷത്തെ ഉയരമായ 1,505 ഡോളറിലേക്ക് ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതി ചെലവ് വര്‍ദ്ധിച്ചതുമാണ് സ്വര്‍ണവിലയുടെ റെക്കാഡ് കുതിപ്പിന് കാരണം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത് ഈമാസം മാത്രം ഇതുവരെ ഗ്രാം വിലയില്‍ 265 രൂപയും പവന് 2,?120 രൂപയുമാണ് കൂടിയത്. 2019ല്‍ ഇതുവരെ പവന് 4,?360 രൂപ വര്‍ദ്ധിച്ചു. ഗ്രാമിന് 545 രൂപയും ഉയര്‍ന്നു.

ഓണം, വിവാഹ സീസണുകള്‍ തുടങ്ങുന്നതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വില വീണ്ടും കൂടാന്‍ സാധ്യതയുണ്ട്. ഈ നില തുടര്‍ന്നാല്‍ സ്വര്‍ണവില അടുത്തകാലത്ത് തന്നെ 28,000 ത്തിന് മുകളില്‍ എത്തിയേക്കുമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്സ്വര്ണ വില കുതിച്ചുയരുന്നതിനാല്‍ ജ്വല്ലറികളില്‍ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്.
ഉയര്‍ന്ന വിലയ്ക്ക് കാരണമായ ആഭരണങ്ങള്‍ കൂടുതല്‍ ആളുകള്‍ വില്‍ക്കുന്നതിനാല്‍ ജ്വല്ലറികള്‍ സ്ക്രാപ്പ് വിതരണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് . കഴിഞ്ഞ ഒരു മാസത്തിനിടെ പവന് 3500 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില ഇക്കിഴിഞ്ഞ മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications