ഇൻഫോസിസിന്റെ ഓസ്‌ട്രേലിയയിലെ വരുമാനം ഒരു ബില്യൺ ഡോളർ കടന്നു. ഇതോടെ ഓസ്ട്രേലിയ സോഫ്റ്റ്വെയർ സേവന കമ്പനിയായ ഇൻഫോസിസിന്റെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി മാറി. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ വരുമാനത്തിന്റെ 85% യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നാണ് ലഭിക്കുന്നത്.
ഓസ്‌ട്രേലിയയിൽ ഇപ്പോൾ സ്വന്തമായി ഒരു ബില്യൺ ഡോളറിലധികം ബിസിനസ് നേട്ടമുണ്ടെന്നും വളരെ വലിയ വിപണിയായി ഓസ്ട്രേലിയ മാറിയെന്നും ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലീൽ പരേഖ് വ്യക്തമാക്കി. ജപ്പാനിലും സിംഗപ്പൂരിലും കൂടുതൽ ബിസിനസ് വ്യാപിപ്പിക്കുമെന്നും ഇതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഇവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ, ടെക് സർവീസ് കമ്പനിയായ ഇൻഫോസിന്റെ 61.65 ശതമാനം വരുമാനം യുഎസിൽ നിന്നും 23.6 ശതമാനം വരുമാനം യൂറോപ്പിൽ നിന്നുമാണ് നേടുന്നത്. ഏഷ്യാ പസഫിക് മേഖലയിലെ സർക്കാർ ഏജൻസികളുടെ ഡിജിറ്റൽ പരിവർത്തനത്തിലാണ് ഇനി ഇൻഫോസിസ് ശ്രദ്ധ കേന്ദ്രീകരിക്കുക. ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ മറ്റൊരു പ്രധാന ബിസിനസ് വിഭാഗമാണ്.
ഓസ്‌ട്രേലിയയിൽ 1,200 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ വർഷം ഇൻഫോസിസ് അറിയിച്ചിരുന്നു. എന്നാൽ ഓസ്‌ട്രേലിയ ഒരു ചെറിയ വിപണിയാണെന്നും ഐടി സേവനങ്ങൾക്ക് ഒരു ഘട്ടത്തിനപ്പുറം ഓസ്ട്രേലിയയിൽ വളരാൻ സാധിക്കില്ലെന്നുമാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ് തുടങ്ങിയ ഡിജിറ്റൽ സാങ്കേതിക മേഖലകളിലും ഇൻഫോസിസ് കൂടുതൽ പുതുമകൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
