കല്യാൺ ജൂവലേഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നൽകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: പ്രളയ ബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാൺ ജൂവലേഴ്സ് ഒരു കോടി രൂപ സംഭാവന നല്കും. കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറും.

കഴിഞ്ഞ പ്രളയത്തെ നമ്മൾ അതിജീവിച്ചതുപോലെ തന്നെ ഈ പ്രളയത്തെയും ഒറ്റക്കെട്ടായി നിന്നു കൊണ്ട് അതിജീവിക്കുമെന്നും കേരളത്തെ വീണ്ടും സാധാരണ നിലയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമങ്ങളിൽ കൈകോർക്കുമെന്നും ടി.എസ്. കല്യാണരാമൻ പറഞ്ഞു.

കല്യാൺ ജൂവലേഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നൽകും

ഈ സംഭാവനയ്ക്ക് പുറമെ വിവിധ സർക്കാരിതര സംഘടനകളുമായി ചേർന്ന് കല്യാൺ ജൂവലേഴ്സ് വരും മാസങ്ങളിൽ പ്രളയബാധിതകർക്ക് വീടുകൾ നിർമ്മിച്ചു നൽകാനും പദ്ധതിയുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കല്യാണിന്റെ ടീം സജീവമായി പങ്കാളികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2018-ലെ പ്രളയകാലത്ത് കല്യാൺ ജൂവലേഴ്സ് രണ്ടു കോടിയിലധികം രൂപ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിരുന്നു.

malayalam.goodreturns.in

English summary

കല്യാൺ ജൂവലേഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നൽകും

Kalyan Jewelers will donate Rs 1 crore to the CM's relief fund for the flood victims. Read in malayalam.
Story first published: Wednesday, August 14, 2019, 17:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X