കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർത്ഥയുടെ ആത്മഹത്യയെ തുടർന്ന് കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് വിൽക്കാൻ തീരുമാനിച്ചു. യുഎസ് ആസ്ഥാനമായുള്ള ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പ് എൽഎൽപിയ്ക്ക് 3,000 കോടി രൂപയ്ക്കാണ് കമ്പനി വിൽക്കുന്നത്. കഫേ കോഫി ഡേ ലിമിറ്റഡിന്റെ കടബാധ്യത കുറയ്ക്കുന്നതിനായാണ് ബെംഗളൂരുവിലെ 90 ഏക്കർ ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് വിൽക്കുന്നത്.
ഇടപാട് മൂല്യനിർണ്ണയം ഏകദേശം 2600 കോടിയ്ക്കും 3000 കോടിയക്കുമിടയിലാണെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നുള്ള വിവരം. അടുത്ത 30 മുതൽ 45 ദിവസത്തിനുള്ളിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. ബ്ലാക്ക്സ്റ്റോണിന്റെ സുതാര്യമായ സമീപനത്തിന് കോഫി ഡേ ബോർഡ് നന്ദിയും അറിയിച്ചു.

മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് കോഫി ഡേ ഗ്ലോബൽ ലിമിറ്റഡ് (കോഫി ബിസിനസ്സ്), സിക്കൽ ലോജിസ്റ്റിക്സ് ലിമിറ്റഡ് (ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ്), ടാങ്‌ലിൻ ഡെവലപ്‌മെന്റ് ലിമിറ്റഡ് (റിയൽറ്റി), വേ 2 വെൽത്ത് (ധനകാര്യ സേവനങ്ങൾ), കോഫി ഡേ ഹോട്ടൽസ് ആൻഡ് റിസോർട്ടുകൾ ലിമിറ്റഡ് (ഹോസ്പിറ്റാലിറ്റി) എന്നിവയ്ക്ക് മൊത്തത്തിൽ 7,653 കോടി രൂപയുടെ കടബാധ്യതയുണ്ട്.
മാർച്ച് 31 വരെയുള്ള എല്ലാ കോഫി ഡേ അനുബന്ധ സ്ഥാപനങ്ങളുടെയും (ബാങ്ക് വായ്പകളും എൻസിഡികളും) ഏകീകൃത വായ്പകളും 6,547.38 കോടി രൂപയാണ്. ഇതിൽ ഹ്രസ്വകാല കടബാധ്യത 1,106 കോടി രൂപയാണ്. കോഫി ഡേ ഗ്ലോബലിന് മാത്രം മാർച്ച് 31 വരെ 879.67 കോടി രൂപ കടബാധ്യതയുണ്ട്. കമ്പനി സമർപ്പിച്ച ബാലൻസ് ഷീറ്റ് അനുസരിച്ച്. സിഡിഎല്ലിന്റെ മൊത്തം ആസ്തി ഏകദേശം, 11,259 കോടി ആയിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications