കഴിഞ്ഞ ഒരു വർഷമായി എഫ്എംസിജി കമ്പനികളുടെ വളർച്ച മന്ദഗതിയിലാണ്. രാജ്യത്തെ ഏറ്റവും വലിയ എഫ്‌എംസിജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിനെ ഈ വർഷം ജൂൺ പാദത്തിലെ വളർച്ചയിൽ 7 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബിസ്ക്കറ്റ് കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസും 7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഡാബർ ഇന്ത്യ ഏപ്രിൽ-ജൂൺ പാദത്തിൽ 15 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ജൂലൈയിലെ വാർഷിക മൊത്ത വിലക്കയറ്റം 25 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മാന്ദ്യത്തെ ചെറുക്കുന്നതിനും കുറഞ്ഞ ഇൻപുട്ട് ചെലവുകളുടെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് കൈമാറുന്നതിനുമായി സോപ്പ് വിഭാഗത്തിൽ ഏകദേശം 4 ശതമാനം മുതൽ 6 ശതമാനം വരെ വിലയിൽ കുറവു വരുത്തിയിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ശ്രീനിവാസ് ഫടക് പറഞ്ഞു.

ഏപ്രിൽ, മെയ് മാസങ്ങൾ കമ്പനിക്ക് നേട്ടമുണ്ടായെങ്കിലും ജൂൺ മാസത്തിൽ വീണ്ടും നഷ്ട്ടത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന് ഡാബർ ഇന്ത്യയുടെ സിഇഒ മോഹിത് മൽഹോത്ര വ്യക്തമാക്കി. ഗ്രാമീണ വിപണികളിലാണ് മാന്ദ്യം കൂടുതൽ പ്രകടമെന്ന് മാർക്കറ്റ് ഗവേഷകൻ നീൽസൺ അഭിപ്രായപ്പെട്ടു. 2018 ലെ മൂന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാമീണ മേഖലയിലെ എഫ്എംസിജി വളർച്ച 9.7 ശതമാനം ഇടിഞ്ഞു.
താങ്ങാനാവുന്ന വില, ലഭ്യത, ആവശ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ഗ്രാമീണ മേഖല നഗരത്തേക്കാൾ 3 മുതൽ 5 ശതമാനം വരെ വേഗത്തിൽ വളരുകയാണ്. എന്നിരുന്നാലും, സമീപകാല പാദങ്ങളിൽ നഗരവികസനത്തിന്റെ ഇരട്ടി നിരക്കിൽ ഗ്രാമീണ വളർച്ച മന്ദഗതിയിലാവുകയാണ്. ഗ്രാമീണ മാന്ദ്യം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് ഉത്തരേന്ത്യയിലാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
