മുംബൈ: രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി കുതിച്ചുയരുകയാണൊണ് മൊബൈല്‍ കമ്പനികളില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്‍ഡസ്ട്രി അനലിറ്റിക്സ് ദാതാവ് ഐഡിസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുത് ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി പ്രതിവര്‍ഷം 9.9 ശതമാനവും ത്രൈമാസ വളര്‍ച്ച 14.8 ശതമാനവുമാണ്.സാംസങ് വിപണിയിലേക്ക് വമ്പന്‍ തിരിച്ച് വരവ് നടത്തുമ്പോള്‍ ഷവോമി ഇപ്പോള്‍ വിപണിയില്‍ അല്പം പിന്നിലാണ്. എാല്‍ ഓപ്പോ, വിവോ, റിയല്‍മീ എീ കമ്പനികള്‍ വന്‍ വളര്‍ച്ചയാണ് നേടുതൊണ് പുറത്ത് വരു റിപ്പോര്‍ട്ടുകള്‍.
പ്രതിവര്‍ഷം റിയല്മീയ്ക്ക് 602.4 ശതമാനം വളര്‍ച്ച ലഭിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 36.9 മില്യണ്‍ സ്മാര്‍ട്ട് ഫോണുകള്‍ ഷിപ്പ് ചെയ്തെന്നും ഇവ വ്യക്തമാക്കുന്നു. ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് മാര്‍ക്കറ്റില്‍ പ്രിയം. കഴിഞ്ഞ വര്‍ഷം 9.3 യൂണിറ്റ് വിറ്റ സ്ഥാനത്ത് സാംസങ് ഇക്കുറി 16.6 ശതമാനം അധികം വളര്‍ച്ചയാണ് നേടിയത്. ഇന്ത്യന്‍ സ്മാര്‍ട്ട് വിപണിയുടെ 28.3 ശതമാനമാണ് ചൈനീസ് കമ്പനി ഫോണുകള്‍ക്കുള്ളത്. ചൈനീസ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരങ്ങള്‍ക്കിടയിലും സാംസങ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള സാംസങ് വിപണിയുടെ 25.3 ശതമാനമാണ്്സ്വന്തമാക്കിയത്.

റെഡ്മി 6എ, റെഡ്മി നോട്ട് 7 പ്രൊ എന്നീ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് ഷവോമിയെ ഒന്നാമതെത്തിച്ചത്. ഗാലക്സി എ സീരീസ് ഫോണുകള്‍ സാംസങിനെ തുണച്ചു. ഗാലക്സി എ 10, എ2 കോര്‍ എന്നിവക്കൊപ്പം ഗാലക്സി എം സീരീസിനും ലഭിച്ച പിന്തുണ സാംസങിന് 20000രൂപക്കുള്ളിലെ സ്മാര്‍ട്ട്ഫോണുകളുടെ വിഭാഗത്തില്‍ വലിയ സ്ഥാനമാണ് നേടിക്കൊടുത്തത്.
അതേസമയം, രണ്ടാം പാദത്തില്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളില്‍ മൂന്നാം സ്ഥാനത്തേക്ക് വിവോ കുതിച്ചെത്തുകയും ചെയ്തു. മുന്‍ പാദത്തേക്കാള്‍ 31.6 ശതമാനമെന്ന വന്‍ വളര്‍ച്ചയാണ് വിവോ നേടിയത്. വിവോയുടെ Y91 കഴിഞ്ഞ പാദത്തില്‍ വിറ്റ ആദ്യ അഞ്ച് ഫോണുകളില്‍ ഇടം നേടുകയും ചെയ്തു. 41.0 ശതമാനം വളര്‍ച്ച നേടിയ ഒപ്പോയാണ് നാലാം സ്ഥാനത്ത്. ചൈനീസ് ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ ബി.ബി.കെയുടെ സ്മാര്‍ട്ട്ഫോണ്‍ കമ്പനികളാണ് ഒപ്പോ, വിവോ, റിയല്‍മി, വണ്‍പ്ലസ് തുടങ്ങിയവയെല്ലാം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ വിരളാണ്. കൂടാതെ സോഷ്യല്‍ മീഡിയയുടെ അതിപ്രസരമാണ് എല്ലാപ്രായക്കാരെയും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
