റിലയന്‍സിന്റെ എണ്ണ ശുദ്ധീകരണ ബിസിനസില്‍ ഇരുപതു ശതമാനം ഓഹരി ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ വാങ്ങുന്നതോടെ സൗദി അറേബ്യ ഇന്ത്യയുടെ മുൻനിര എണ്ണ വിതരണ സ്ഥാനം തിരിച്ചു പിടിക്കും. ഇന്ത്യയുടെ മുൻനിര എണ്ണ സ്രോതസ്സായിരുന്ന സൗദി അറേബ്യയ്ക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടിരുന്നു. ഇറാഖിനായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി ഒന്നാം സ്ഥാനം.
പുതിയ കരാർ
റിലയന്‍സുമായുള്ള പുതിയ ഇടപാടിലൂടെ ഓരോ ദിവസവും അഞ്ച് ലക്ഷം ബാരല്‍ എണ്ണയാണ് സൗദി അരാംകോ ഇന്ത്യയിലേക്ക് എത്തിക്കുക. 7500 കോടി ഡോളറിന്റെ സംരഭക മൂല്യമുള്ള ഇടപാടാണ് റിലയന്‍സ് ഇന്റസ്ട്രീസും സൗദി അരാംകോയും തമ്മില്‍ നടത്തുന്നത്.
എണ്ണ കയറ്റുമതി
2018-19 സാമ്പത്തിക വർഷത്തിൽ സൗദി അറേബ്യ 40.33 ദശലക്ഷം ടൺ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. ഇറാഖ് വിറ്റ 46.61 ദശലക്ഷം ടണ്ണിൽ നിന്ന് 15 ശതമാനം കുറവാണ് ഇത്. റിലയൻസ് കരാറിനെത്തുടർന്ന് കൂടുതൽ എണ്ണ വിതരണം സൗദി അറേബ്യയെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിക്കും.
അന്തിമ തീരുമാനം
ഇടപാടിന്റെ നിബന്ധനകൾ ഇനിയും തീരുമാനമായിട്ടില്ല. മുകേഷ് അംബാനി തിങ്കളാഴ്ച പ്രഖ്യാപിച്ച എന്റർപ്രൈസ് മൂല്യം അനുസരിച്ച് വിൽപ്പന അവസാനിക്കുമ്പോൾ 20 ശതമാനം ഓഹരിക്ക് ഏകദേശം 15 ബില്യൺ യുഎസ് ഡോളർ ലഭിക്കുമെന്നാണ് വിവരം. സൗദി അരാംകോയുടെ ശുദ്ധീകരണ, പെട്രോകെമിക്കൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ദീർഘകാല തന്ത്രം നടപ്പിലാക്കുന്നതിന്റെ കൂടുതൽ തെളിവാണ് ഈ കരാർ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സൗദിയുടെ ലക്ഷ്യം
ലോകത്തെ അതിവേഗം വളരുന്ന ഇന്ധന വിപണിയിൽ ചുവടുറപ്പിക്കാനാണ് സൗദി അറേബ്യയുടെ ലക്ഷ്യം. പെട്രോകെമിക്കൽസ് നിർമ്മാണത്തിനുള്ള അടിസ്ഥാന അസംസ്കൃത വസ്തുവാണ് അസംസ്കൃത എണ്ണ. അരാംകോയും അഡ്നോക്കും 2025ന് മുമ്പുള്ള നിർദ്ദിഷ്ട ശുദ്ധീകരണശാലയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ പകുതി വിതരണം ചെയ്യും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
