സ്വര്‍ണത്തിന് ഇന്നും പവന് 28,000 രൂപ. 3500 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസം ആദ്യം 25680 രൂപയായിരുന്നു ഒരു പവന്റെ വില. എന്നാൽ വെറും 15 ദിവസത്തിനുള്ളിൽ കൂടിയത് 2,320 രൂപയാണ്. നാലു വര്‍ഷം കൊണ്ട് പവന് 9280 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
എംസിഎക്സിൽ, ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.13 ശതമാനം ഉയർന്ന് 38,212 രൂപയിലെത്തി. അതുപോലെ തന്നെ എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ 44,100 രൂപയിലും എത്തി. കഴിഞ്ഞ ദിവസം വെള്ളിയ്ക്ക് എക്കാലത്തെയും ഉയർന്ന നിരക്കായ കിലോയ്ക്ക് 45,000 രൂപയിലെത്തിയിരുന്നു. ഇതോടെ വെള്ളി നാണയങ്ങളുടെയും ഡിമാൻഡ് ഉയർന്നിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വിപണിയില്‍ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്കുപിന്നില്‍.
ഇന്ത്യയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരാൻ കാരണം യുഎസ് ഡോളറിനെതിരായ രൂപയുടെ ഇടിവാണ്. രൂപയുടെ വില ഇടിയുമ്പോൾ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി വിലയും വർദ്ധിക്കും. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
