റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പരിഷ്കരിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ എഫ്ഡി നിരക്കുകൾ 2019 ഓഗസ്റ്റ് 9 മുതലാണ് പ്രാബല്യത്തിൽ വന്നത്. സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്കും ഐസിഐസിഐ ബാങ്കും യഥാക്രമം ഓഗസ്റ്റ് 10, 14 തീയതികളിൽ പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നു.
കാലാവധിയും പലിശ നിരക്കും
7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് 3.50 ശതമാനം മുതൽ 6.90 ശതമാനം വരെയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്. 10 മുതൽ 40 ബേസിസ് പോയിൻറുകളാണ് വിവിധ കാലയളവുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരിക്കുന്നത്. 7 മുതൽ 45 ദിവസം വരെ കാലാവധിയുള്ള എഫ്ഡിക്ക്, ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഇത് 3% മുതൽ 5% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഒരു വർഷം വരെ
46 മുതൽ 90 ദിവസങ്ങൾക്കിടയിൽ കൊടക് മഹീന്ദ്ര ബാങ്ക് എഫ്ഡിക്ക് 5.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 91 മുതൽ 120 ദിവസം വരെയുള്ള നിക്ഷേപത്തിന് പലിശ നിരക്ക് 5.75% ആണ്. 121 നും 179 ദിവസത്തിനും ഇടയിലുള്ള നിക്ഷേപത്തിന് ലഭിക്കുന്നത് 6.00% പലിശ നിരക്കാണ്. 180 മുതൽ 270 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 6.40% പലിശ നൽകുന്നു. 271 ദിവസം മുതൽ 364 ദിവസം വരെയുള്ള നിക്ഷേപത്തിന് 6.75% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഒരു വർഷം മുതൽ രണ്ട് വർഷം വരെ
ഒരു വർഷം മുതൽ 389 ദിവസം വരെയുള്ള കാലാവധിയുള്ള എഫ്ഡിയിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് 6.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 390 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് 6.90% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. 390 ദിവസം മുതൽ 23 മാസം വരെ കാലാവധിയുള്ള എഫ്ഡിക്ക് 6.80 ശതമാനം പലിശ ലഭിക്കും. 23 മാസം മുതൽ 2 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 6.8% പലിശ നൽകും.
2 വർഷം മുതൽ 10 വർഷം കാലാവധി
2 വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 30 ബേസിസ് പോയിൻറ് കുറച്ചു. 3 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 25 ബേസിസ് പോയിൻറും കുറച്ചു. 3 വർഷത്തിനും 4 വർഷത്തിൽ താഴെയുമുള്ള നിക്ഷേപങ്ങളുടെ പലിശ 6.75% ആണ്. 4 വർഷത്തിനും 5 വർഷത്തിനും ഇടയിലുള്ള എഫ്ഡിക്ക് 6.50% പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications