ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍ സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈനിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നു. 2018 -19 സാമ്പത്തിക വര്‍ഷം 831 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 431 കോടി രൂപയുടെ നഷ്ടമാണ് വിസ്താര രേഖപ്പെടുത്തിയത്. 2018-19 ലെ ടാറ്റാ സൺസിന്റെ വാർഷിക റിപ്പോർട്ടിലാണ് എയർലൈനിന്റെ ഏറ്റവും പുതിയ നഷ്ട കണക്ക് പരാമർശിച്ചിരിക്കുന്നത്. എന്നാല്‍, വിമാനക്കമ്പനിയുടെ വരുമാനക്കണക്കുകളെപ്പറ്റിയോ ബ്രേക്ക് അപ്പ് എക്സപെന്‍സുകളെപ്പറ്റിയോ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അമ്പത് ലക്ഷം യാത്രക്കാര്‍ വിസ്താരയെ യാത്രയ്ക്കായി തെരഞ്ഞെടുത്തു. വിമാനക്കമ്പനി നഷ്ടത്തിലേക്ക് വീഴാനുണ്ടായ പ്രധാന കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ്. ജെറ്റ് എയർവേയ്സ് അടച്ചു പൂട്ടിയതിനെ തുടർന്ന് വിസ്താര സർവ്വീസുകൾ വിപുലീകരിക്കുകയും പ്രീമിയം-ക്ലാസ് സർവ്വീസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുകയും ചെയ്തതിനാൽ നിലവിലെ സാമ്പത്തിക വർഷത്തിൽ പ്രകടനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് ആഭ്യന്തര വിമാനക്കമ്പനികളും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മോശം ഫലങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇൻഡിഗോയുടെ അറ്റാദായം 93 ശതമാനം ഇടിഞ്ഞ് 156 കോടി രൂപയായി. സ്പൈസ് ജെറ്റ് 316 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. എന്നാൽ ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ സ്ഥിതി മെച്ചപ്പെട്ടു. ഇൻഡിഗോയും സ്പൈസ് ജെറ്റും അറ്റാദായത്തിൽ വൻ കുതിച്ചുചാട്ടം തന്നെ രേഖപ്പെടുത്തി. ജെറ്റ് അടച്ചു പൂട്ടിയത് വിസ്താരയ്ക്ക് ഗുണകരമാണെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ലാഭത്തിൽ എത്തുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
