ന്യൂഡല്‍ഹി: ഓട്ടോമോട്ടീവ് വിഭാഗത്തിലെ സാമ്പത്തികമാന്ദ്യത്തിനിടയില്‍ അശോക് ലെയ്ലാന്‍ഡ് ജീവനക്കാര്‍ക്ക് എംപ്ലോയി സെപ്പറേഷന്‍ സ്കീം നല്‍കാനൊരുങ്ങുന്നു. ഏതാണ്ട് 1.76% ജീവനക്കാര്‍ക്കാണ് ഈ സ്കീം ലഭ്യമാവുക. ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍, ഘടക നിര്‍മാതാക്കള്‍, ഡീലര്‍മാര്‍ എന്നിവര്‍ ചെലവ് ചുരുക്കാനും ജോലികള്‍ വെട്ടിക്കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് പദ്ധതികളാണ് അശോക് ലെയ്ലാന്‍ഡ് ബുധനാഴ്ച കൊണ്ടുവന്നത്. കമ്പനിയിലെ എക്സ്പീരിയന്‍സിന്റെ അടിസ്ഥാനത്തില്‍ 30 ലക്ഷം രൂപയുടെയും 60 ലക്ഷം രൂപയുടെയും പാക്കേജുകളാണ് അവ.
വിആര്‍എസ് തിരഞ്ഞെടുക്കാത്തവര്ക്കുള്ള ഒരു ബദലാണ് എംപ്ലോയി സെപ്പറേഷന്‍ സ്കീം. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ആഗസ്റ്റ് അവസാനിക്കുന്നതിന് മുമ്പ് കമ്പനിയെ അറിയിക്കണമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.അശോക് ലെയ്ലാന്‍ഡ് സാധനങ്ങളുടെ വര്‍ദ്ധനവ്, വില്പനയിലെ മന്ദഗതി തുടങ്ങിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇന്‍പുട്ട് ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്ന വാഹന നിര്‍മാതാക്കളുടെ കൂട്ടത്തിലാണ്.

സിയാമില്‍ നിന്നുള്ള പത്രക്കുറിപ്പ് അനുസരിച്ച്, തുടര്‍ച്ചയായ ഒമ്പതാം മാസവും വില്‍പ്പന കുറഞ്ഞിരിക്കുകയാണ് ഏപ്രില്‍-ജൂലൈ കാലയളവില്‍ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയതിന്റെ അഞ്ചിലൊന്നി കുറവ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച, അശോക് ലെയ്ലാന്ഡിന്റെ എന്നോര് ഫാക്ടറിയിലെ പ്ലാന്റ് ജീവനക്കാര്‍ ഈ വര്‍ഷം ഉയര്‍ന്ന ബോണസ്ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിരുന്നു. ഇത് വെള്ളിയാഴ്ചത്തെ പ്രതികൂലമായി ഉല്പാദനത്തെ ബാധിച്ചതായി ഫാക്ടറിയിലെ വൃത്തങ്ങള്‍ പറഞ്ഞു. ഉത്പാദനത്തെ ആവശ്യാനുസരണം ക്രമീകരിക്കുന്നതിനായി അശോക് ലെയ്ലാന്‍ഡ് കഴിഞ്ഞ മാസം രണ്ടുതവണ ഉത്തരാഖണ്ഡിലെ പന്ത് നഗറിലെ പ്ലാന്റിലെ ജീവനക്കാര്‍ക്കുള്ള അലവന്‍സ് വെട്ടിക്കുറച്ചിരുന്നു.
അശോക് ലെയ്ലാന്ഡിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ 500 കോടി രൂപയുടെ പ്രവര്‍ത്തനച്ചെലവ് ഈ സാമ്പത്തിക വര്‍ഷം ലാഭിക്കുന്നതിനുമായി അശോക് ലെയ്ലാന്‍ഡ് വന്‍തോതില്‍ ചെലവ് ചുരുക്കല്‍ പരിപാടി നടപ്പിലാക്കുകയാണെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഹോള്‍ടൈം ഡയറക്ടറുമായ ഗോപാല്‍ മഹാദേവന് കുറച്ച് ദിവസം മുന്നെ നടത്തിയ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
