വിമാനക്കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരത്തിന്റെ ഭാഗമായി എയർലൈനുകൾ പുതിയ റൂട്ടുകളിലേയ്ക്കുള്ള സർവ്വീസുകളും ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് വമ്പൻ കിഴിവുകളും പ്രഖ്യാപിച്ചു. ഇൻഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് പുതിയ റൂട്ടുകളും നിരക്ക് ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ സിവിൽ ഏവിയേഷൻ വിപണിയിൽ നടക്കുന്ന വൻ മത്സരങ്ങൾക്കിടയിലാണ് വിമാനക്കമ്പനികളുടെ പുതിയ പ്രഖ്യാപനങ്ങൾ.
ഇൻഡിഗോ
വിപണി വിഹിതം അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ നിരവധി വിദേശ, ആഭ്യന്തര റൂട്ടുകളാണ് പുതുതായി ആരംഭിക്കുന്നത്. മുംബൈ-ദുബായ് റൂട്ടിൽ ഇൻഡിഗോ നാലാമത്തെ നേരിട്ടുള്ള വിമാനം 2019 ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇൻഡിഗോയുടെ പുതിയ സർവ്വീസുകൾ
2019 സെപ്റ്റംബർ 16 മുതൽ ഹൈദരാബാദ് - ദോഹ റൂട്ടിൽ രണ്ടാമത്തെ നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കുമെന്നും ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. 9,246 രൂപയാണ് ടിക്കറ്റ് നിരക്ക്. 2019 സെപ്റ്റംബർ 20 മുതൽ കൊൽക്കത്ത - സിൽചാർ റൂട്ടിൽ ദിവസേന രണ്ട് നിർത്താതെയുള്ള വിമാന സർവീസുകളും ആരംഭിക്കും. 2,418 രൂപയാണ് ഈ റൂട്ടിലുള്ള ടിക്കറ്റ് നിരക്ക്.
വിസ്താര
ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര അന്താരാഷ്ട്ര സർവ്വീസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ സർവ്വീസുകളിൽ മൂന്നിലൊന്ന് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർലൈൻ അറിയിച്ചു.
വിസ്താര സർവ്വീസുകൾ
ഓഗസ്റ്റ് 21 മുതൽ മുംബൈ - ദുബായ്, ദുബായ് - മുംബൈ റൂട്ടുകളിൽ ദിവസേന നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് സ്വകാര്യ കാരിയറായ വിസ്താര അറിയിച്ചു. പുതിയ റൂട്ടുകളുടെ ടിക്കറ്റ് നിരക്ക് 17,820 രൂപയാണ്. ബാങ്കോക്ക് - ദില്ലി - ബാങ്കോക്ക് റൂട്ടുകളിൽ ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുമെന്നും എയർവിസ്റ്റാര ഡോട്ട് കോം വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 27 മുതൽ പുതിയ ഫ്ലൈറ്റുകൾ ആരംഭിക്കും.
സ്പൈസ് ജെറ്റ്
2019 ഒക്ടോബർ ആദ്യ വാരം മുതൽ 12 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ബജറ്റ് പാസഞ്ചർ കാരിയറായ സ്‌പൈസ് ജെറ്റ് അറിയിച്ചു. ഒക്ടോബർ എട്ട് മുതൽ ഡൽഹി ഔറംഗബാദ് റൂട്ടിലുള്ള ഫ്ലൈറ്റ് സർവ്വീസ് ആരംഭിക്കും. ഡൽഹി - കൊൽക്കത്ത, ഡൽഹി - ബെംഗളൂരു റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവിൽ 62 വിമാനത്താവളങ്ങളിലേയ്ക്ക് 550 ശരാശരി പ്രതിദിന ഫ്ലൈറ്റുകളാണ് സ്പൈസ് ജെറ്റ് സർവ്വീസ് നടത്തുന്നത്. 52 ആഭ്യന്തര വിമാനത്താവളങ്ങളും, 10 അന്താരാഷ്ട്ര രാജ്യങ്ങളും ഉൾപ്പെടെയാണിത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications