വ്യാജ വെബ്സൈറ്റുകൾ വഴി ആരും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറയിപ്പ്. ഐആര്‍ഡിഎഐ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടക്കുന്നത്. എന്നാൽ ഈ വെബ്സൈറ്റ് വഴി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളൊന്നും വിതരണം ചെയ്യുന്നില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
ഔദ്യോഗിക വെബ്സൈറ്റ്
www.irdaionline.org എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. www.irdaonline.org ഉം www.irdai.gov.in എന്നിങ്ങനെ രണ്ട് വെബ്സൈറ്റുകളാണ് ഔദ്യോഗികമായി ഐആര്‍ഡിഎഐയ്ക്കുള്ളത്. ശരിയായ രജിസ്ട്രേഷൻ ഇല്ലാതെ ഇൻഷുറൻസ് വിൽക്കാൻ ശ്രമിക്കുന്ന സ്ഥാപനത്തിനെതിരെ അതോറിറ്റി നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അറിയിപ്പ്
ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് അല്ലെങ്കിൽ സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്നും ഇതിൽ ഉദ്യോഗസ്ഥർ പങ്കാളികളല്ലെന്നും പ്രീമിയങ്ങൾ നിക്ഷേപിക്കുകയും ബോണസ് പ്രഖ്യാപിക്കുകയും ചെയ്യുന്നില്ലെന്നും ഐആര്‍ഡിഎഐ മുമ്പ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഐആര്‍ഡിഎഐയുടെ പേരിൽ ഇത്തരത്തിലുള്ള എന്തെങ്കിലും ഫോൺ കോൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഫോൺ കോളിന്റെയും നമ്പറിന്റെയും വിശദാംശങ്ങൾ സഹിതം പോലീസിൽ പരാതി നൽകണമെന്നും അറിയിച്ചിരുന്നു.
മുന്നറിയിപ്പ് നൽകുക
വ്യാജ കോളുകളിൽ നിന്നും വ്യാജ ഓഫറുകളിൽ നിന്നും ഉപഭോക്താക്കളെ രക്ഷിക്കുന്നതിന്, 2016 ൽ, എല്ലാ ലൈഫ് ഇൻഷുറൻസിനോടും അവരുടെ വെബ്സൈറ്റുകളുടെ ഹോംപേജിൽ ഒരു പൊതു അറിയിപ്പ് ഫ്ലാഷ് ചെയ്യാൻ ഐആര്‍ഡിഎഐ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ടിവി പരസ്യങ്ങളിലും കുറഞ്ഞത് 5 സെക്കൻഡ് ഇതേ സന്ദേശം പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ചില മാറ്റങ്ങൾ
ഏതാണ്ട് ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലൈഫ് ഇന്‍ഷുറന്‍സ്, ഐആര്‍ഡിഎഐ അതിന്റെ ലിങ്കുചെയ്യാത്ത ഉല്‍പ്പന്നങ്ങള്‍ക്കും യുഎല്ഐപികള്ക്കും ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. പരമ്പരാഗത പദ്ധതികള്‍ക്കായി ഒരു പോളിസി പുനരുജ്ജീവിപ്പിക്കാനുള്ള സമയപരിധി നിലവില്‍ 2 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
