കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഗല്ഫില് സ്കൂള്‍ തുറക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. നാട്ടിലെത്തി മടങ്ങുന്നവരുടെ തിരക്കു കൂടിയായതോടെ വിമാനങ്ങളില്‍ സീറ്റും ലഭ്യമല്ലെന്ന് യാത്രക്കാർ പറയുന്നു.
കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് എത്തിഹാദ് എയര്‍ലൈനില്‍ 35,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസ് തിരഞ്ഞെടുത്താൽ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കൊടുക്കുകയും വേണം. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കണോമി ക്ലാസിന് 30,000 രൂപ കൊടുക്കണം.നാല് പേരെടങ്ങുന്ന ഒരു കുടുംബത്തിന് ഇപ്പോള്‍ കേരളത്തില്‍നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങി യുഎഇയിലെ ഏതു മേഖലയിലേയ്ക്ക് വരണമെങ്കിലും ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം രൂപ വരെ കൊടുക്കേണ്ടി വരും.

ഇൻഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ പുതിയ ചില അന്താരാഷ്ട്ര റൂട്ടുകളും നിരക്ക് ഇളവുകളും പ്രഖ്യാപിച്ചിട്ടുമുണ്ട്. മുംബൈ-ദുബായ് റൂട്ടിൽ ഇൻഡിഗോ നാലാമത്തെ നേരിട്ടുള്ള വിമാനം 2019 ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019 സെപ്റ്റംബർ 16 മുതൽ ഹൈദരാബാദ് - ദോഹ റൂട്ടിൽ രണ്ടാമത്തെ നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കുമെന്നും ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
വിസ്താര എയർലൈൻസും അന്താരാഷ്ട്ര സർവ്വീസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 മുതൽ മുംബൈ - ദുബായ്, ദുബായ് - മുംബൈ റൂട്ടുകളിൽ ദിവസേന നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് സ്വകാര്യ കാരിയറായ വിസ്താര അറിയിച്ചു. പുതിയ റൂട്ടുകളുടെ ടിക്കറ്റ് നിരക്ക് 17,820 രൂപയാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications