2019 ഒക്ടോബർ ആദ്യ വാരം മുതൽ 12 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ബജറ്റ് പാസഞ്ചർ കാരിയറായ സ്പൈസ് ജെറ്റ് അറിയിച്ചു. എല്ലാ പുതിയ ഫ്ലൈറ്റുകളും എല്ലാ ദിവസവും സർവ്വീസ് നടത്തുന്നവയായിരിക്കുമെന്നും എല്ലാ റൂട്ടുകളിലും എയർലൈൻ ബോയിംഗ് 737-800 വിമാനങ്ങളായിരിക്കും സർവ്വീസ് നടത്തുകയെന്നും എയർലൈൻ വ്യക്തമാക്കി.
ഒക്ടോബർ എട്ട് മുതൽ ഡൽഹി ഔറംഗബാദ് റൂട്ടിലുള്ള ഫ്ലൈറ്റ് സർവ്വീസ് ആരംഭിക്കും. ഡൽഹി - കൊൽക്കത്ത, ഡൽഹി - ബെംഗളൂരു റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ആഭ്യന്തര സർവ്വീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്പൈസ് ജെറ്റ് പുതിയ ഫ്ലൈറ്റുകൾ കൂട്ടിച്ചേർക്കുന്നത്.

ഏപ്രിൽ ഒന്ന് മുതൽ സ്പൈസ് ജെറ്റ് 142 പുതിയ വിമാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിൽ 78 എണ്ണം മുംബൈയുമായി ബന്ധിപ്പിക്കുന്നതും 30 എണ്ണം ഡൽഹിയുമായി ബന്ധിപ്പിക്കുന്നതും 12 വിമാനങ്ങൾ മുംബൈയ്ക്കും ഡൽഹിക്കും ഇടയിലുള്ളതുമാണ്. നിലവിൽ 62 വിമാനത്താവളങ്ങളിലേയ്ക്ക് 550 ശരാശരി പ്രതിദിന ഫ്ലൈറ്റുകളാണ് സ്പൈസ് ജെറ്റ് സർവ്വീസ് നടത്തുന്നത്. 52 ആഭ്യന്തര വിമാനത്താവളങ്ങളും, 10 അന്താരാഷ്ട്ര രാജ്യങ്ങളും ഉൾപ്പെടെയാണിത്.
ജെറ്റ് എയർവെയ്സ് സർവ്വീസ് നിർത്തിയതോടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വിമാനക്കമ്പനികളിലൊന്നാണ് സ്പൈസ് ജെറ്റ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്പൈസ് ജെറ്റ് എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമായ 261.7 കോടി രൂപയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 38.1 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു കമ്പനി. 2019 ജൂണില്‍ അവസാനിച്ച പാദത്തില്‍ സ്പൈസ് ജെറ്റിന്റെ മൊത്തം വരുമാനം 3,145.3 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,253.3 കോടി രൂപയായിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
