88,585 ഒഴിവുകൾ; വ്യാജ റിക്രൂട്ട്‌മെന്റ് നോട്ടീസിനെതിരെ കോൾ ഇന്ത്യയുടെ മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗത്ത് സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ (എസ്‌സി‌സി‌എൽ‌സി‌എൽ) 88,585 ഒഴിവുകളിലേക്കുള്ള വ്യാജ റിക്രൂട്ട്‌മെന്റ് നോട്ടീസിനെതിരെ കോൾ ഇന്ത്യ തൊഴിലന്വേഷകർക്ക് മുന്നറിയിപ്പ് നൽകി. കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള കോൾ ഇന്ത്യ അനുബന്ധ സ്ഥാപനമാണെന്ന് അവകാശപ്പെട്ട കമ്പനിയിൽ 88,585 തസ്തികകളിലേയ്ക്ക് ഉദ്യോ​ഗാർത്ഥികളെ ആവശ്യമുണ്ടെന്ന് അടുത്തിടെ പുറത്തു വന്ന ഒരു തൊഴിൽ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.

 

ഇതിനെ തുടർന്ന് സൗത്ത് സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് (എസ്‌സിസിഎൽ)' എന്ന പേരിൽ ഒരു അനുബന്ധ സ്ഥാപനവുമില്ലെന്നും കോൾ ഇന്ത്യയിൽ തൊഴിലവസരങ്ങൾക്കായി എസ്‌സിസിഎൽ നൽകിയ റിക്രൂട്ട്‌മെന്റ് നോട്ടീസ് വ്യാജമാണെന്നും കോൾ ഇന്ത്യ അറിയിച്ചു. സമീപകാലത്ത് ചില റിക്രൂട്ട്‌മെന്റ് ഏജൻസികളും വ്യക്തികളുംൾ കോൾ ഇന്ത്യ ലിമിറ്റഡിലെ റിക്രൂട്ട്‌മെന്റുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് തൊഴിലന്വേഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം വാഗ്ദാനങ്ങളിൽ തൊഴിലന്വേഷകർ വീഴരുതെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വ്യാജ റിക്രൂട്ട്‌മെന്റ് നോട്ടീസിനെതിരെ കോൾ ഇന്ത്യയുടെ മുന്നറിയിപ്പ്

എസ്‌സി‌സി‌എൽ‌സി‌എൽ പോലുള്ള ഏജൻസികൾ തൊഴിലന്വേഷകരെ ആകർഷിക്കുന്നതിനായി കോൾ ഇന്ത്യയുടെ കെട്ടിച്ചമച്ച ലെറ്റർ ഹെഡുകളും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ചാണ് വ്യാജ നിയമന കത്തുകൾ നൽകുന്നതെന്നും അപേക്ഷകരിൽ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് അല്ലെങ്കിൽ പ്രോസസ്സിംഗ് ഫീസ് ഈടാക്കുകയും ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.

ഇത്തരം തട്ടിപ്പുകാർക്കും ഏജൻസികൾക്കും ഉദ്യോ​ഗാർത്ഥികൾ ഇരയാകരുതെന്നാണ് കോൾ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അടിയന്തര നടപടികൾക്കായി പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും കമ്പനി വ്യക്തമാക്കി. ജോലി ഓഫർ ആധികാരികതയെ അല്ലെങ്കിൽ നിയമസാധുത സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ തോന്നിയാൽ ഉദ്യോ​ഗാർത്ഥികൾക്ക് 033-7110 എന്ന നമ്പറിലോ lateralrecruitment.cil@coalindia.in എന്ന ഇമെയിൽ വിലാസത്തിലോ കോൾ ഇന്ത്യയുമായി ബന്ധപ്പെടാവുന്നതാണ്. തൊഴിൽ അറിയിപ്പുകൾക്കും അപ്‌ഡേറ്റുകൾക്കുമായി കോൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ colindia.in സന്ദർശിക്കുക.

malayalam.goodreturns.in

Read more about: job ജോലി
English summary

88,585 ഒഴിവുകൾ; വ്യാജ റിക്രൂട്ട്‌മെന്റ് നോട്ടീസിനെതിരെ കോൾ ഇന്ത്യയുടെ മുന്നറിയിപ്പ്

Coal India has warned job seekers against fake recruitment notices for 88,585 vacancies in South Central Coalfields Limited (SCCLC). Read in malayalam.
Story first published: Monday, August 19, 2019, 7:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X