വാഹന വിപണിയിലെ ഇടിവ്: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 1,500 ജീവനക്കാരെ പിരിച്ചുവിട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയിലും വരും നാളുകളില്‍ അനേകര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നതിന്റെ സൂചന നല്‍കി മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ ഞങ്ങള്‍ ഏതാണ്ട് 1,500 ഓളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഞങ്ങള്‍ കൂടുതല്‍ പേരെ പറഞ്ഞുവിടാതിരിക്കാന്‍ നോക്കുകയാണ്. എന്നാല്‍, മേഖലയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് പിരിച്ചുവിടല്‍ തുടരേണ്ടി വരുമെന്ന് പവന്‍ ഗൊണേക പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ശ്രീലങ്കയിലെ ഐഡിയല്‍ മോട്ടോഴ്സുമായി സംയുക്തമായി നടത്തിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് അസംബ്ലി യൂണിറ്റ് ആദ്യമായി തുറന്നുകൊടുക്കുന്നതിനിടെയാണ് ഗോയങ്ക ഇക്കാര്യം പറഞ്ഞത്.മഹീന്ദ്ര ഐഡിയല്‍ ലങ്ക പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് ഓഗസ്റ്റ് 17 ന് കൊളംബോയ്ക്ക് സമീപം വെല്ലിപെന്നയില്‍ സ്ഥിതിചെയ്യുന്ന ലോക്കല്‍ അസംബ്ലി പ്ലാന്റും അതിന്റെ ആദ്യ ഉല്‍പ്പന്നമായ കോംപാക്റ്റ് എസ്യുവി, കെയുവി 100 പെട്രോള്‍ കെ 6 + വേരിയന്റ് ആരംഭിക്കും, കൂടാതെ മറ്റ് വേരിയന്റുകളും സമീപഭാവിയില്‍ ആരംഭിക്കും.

<strong> ഇന്ത്യയില്‍ നികുതി രഹിത വരുമാനം നല്‍കുന്ന 6 സ്ഥാപനങ്ങള്‍ ഇവയാണ്</strong> ഇന്ത്യയില്‍ നികുതി രഹിത വരുമാനം നല്‍കുന്ന 6 സ്ഥാപനങ്ങള്‍ ഇവയാണ്

വാഹന വിപണിയിലെ ഇടിവ്: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 1,500 ജീവനക്കാരെ പിരിച്ചുവിട്ടു

ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 18.71 ശതമാനം ഇടിവാണ് വ്യവസായം രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏതാണ്ട് 15,000 ത്തോളം ജീവനക്കാര്‍ക്ക് മേഖലയില്‍ തൊഴില്‍ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അടുത്ത ആറ് മുതല്‍ ഏട്ട് മാസത്തേക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാതെ വ്യവസായത്തിന് ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടാനാകില്ലെന്ന് ഗൊണേക അഭിപ്രായപ്പെട്ടു. മുന്‍പ് വ്യവസായത്തില്‍ ഇടിവ് ഉണ്ടായപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ധനപരമായ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

English summary

വാഹന വിപണിയിലെ ഇടിവ്:മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 1,500 ജീവനക്കാരെ പിരിച്ചുവിട്ടു

Mahindra and Mahindra says fiscal stimulus needed for Indias auto industry
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X