സ്വർണത്തോടുള്ള ഭ്രമം മനുഷ്യർക്ക് പണ്ട് കാലം മുതലുള്ളതാണ്. എന്നാൽ ഇപ്പോൾ സ്വർണത്തിൽ നിക്ഷേപം നടത്താൻ പരക്കം പായുകയാണ് നിക്ഷേപകർ. ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയെത്തുടർന്നാണ് നിക്ഷേപകർ സ്വർണത്തിന് പിന്നാലെ പായുന്നത്. അതുകൊണ്ട് തന്നെ സ്വർണ വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം മാത്രം 18 ശതമാനമാണ് സ്വർണ വില ഉയർന്നിരിക്കുന്നത്.
സാമ്പത്തിക മാന്ദ്യം ഉടൻ
അടുത്ത 12 മാസത്തിനുള്ളിൽ ആഗോള സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഫണ്ട് മാനേജർമാരുടെ ഏറ്റവും പുതിയ സർവേയിൽ വ്യക്തമാക്കിയിരിക്കുന്നത്. 2011 ന് ശേഷം ഏറ്റവും ഉയർന്ന നിരക്കിലാണ് സാമ്പത്തിക മാന്ദ്യ സാധ്യതകൾ. കഴിഞ്ഞയാഴ്ച, യുഎസിന്റെ നേട്ടം കുറഞ്ഞതോടെ സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി.
യുഎസ് സമ്പദ്‌വ്യവസ്ഥ
യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നയിക്കുന്നുവെന്ന മുന്നറിയിപ്പാണ് നിലവിൽ സാമ്പത്തിക വിദഗ്ധർ ചർച്ച ചെയ്യുന്നത്. മാന്ദ്യ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപ മാർഗമായ സ്വർണത്തിൽ അഭയം തേടാൻ തുടങ്ങി. ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയർന്നിട്ടും നിക്ഷേപം നടത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
സ്വർണ വില കൂടാൻ കാരണം
ആഗോള മാന്ദ്യത്തെ ഭയന്ന് നിക്ഷേപകർ അവരുടെ ആസ്തികൾ വൈവിധ്യവത്കരിക്കാൻ ആരംഭിച്ചെന്നും അതിനാലാണ് സ്വർണ വില ഉയരുന്നതെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. വിലയിലെ കുതിച്ചുചാട്ടം താൽക്കാലികമല്ലെന്നും, ഭാവിയിലെ വിലയുടെ പാത നയപരമായ പ്രഖ്യാപനത്തെ ആശ്രയിച്ചിരിക്കുമെന്നും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഇന്ത്യ ഗോൾഡ് പോളിസി സെന്റർ മേധാവി സുധീഷ് നമ്പിയത്ത് പറഞ്ഞു.
യുഎസ് - ചൈന വ്യാപാര യുദ്ധം
യുഎസ് - ചൈന വ്യാപാര യുദ്ധമാണ് ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ രൂക്ഷമാക്കുന്ന മറ്റൊരു കാര്യം. നിക്ഷേപകർ സ്വർണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രധാന കാരണവും ഇതാണ്. കൂടാതെ, സെൻട്രൽ ബാങ്കുകളും സ്വർണം വാങ്ങാൻ ആരംഭിച്ചിട്ടുണ്ട്. 2019 രണ്ടാം പാദത്തിൽ സെൻട്രൽ ബാങ്കുകൾ 224.4 ടൺ സ്വർണം വാങ്ങിയതായാണ് ലോക ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.
ആഗോള സ്വർണ വില
നിലവിലെ സ്വർണ്ണ വില ഔൺസിന് 1,515.10 ഡോളറാണ്. 2011 സെപ്റ്റംബറിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 1,921.15 ഡോളറായി സ്വർണ വില ഉയർന്നിരുന്നു. രൂപ അടിസ്ഥാനത്തിൽ, കഴിഞ്ഞയാഴ്ച സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കായ 10 ഗ്രാമിന് 37,799 രൂപ വരെ ഉയർന്നിരുന്നു. നിലവിൽ 10 ഗ്രാമിന് 37,476 രൂപയാണ് വില.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
