ബെംഗലൂരു: രാജ്യത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഘലയിലേക്ക് പുതിയ ഒരാള്‍ കൂടി കടന്നു വരികയാണ്.പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുന്നുവെന്ന് മറ്റാരുമല്ല യുഎസ് ഓണ്‍ലൈന്‍ ഭീമനായ ആമസോണ്‍ ആണ്. സൊമാറ്റോയും സ്വിഗ്ഗിയും അടക്കമുള്ള കമ്പനികള്‍ നല്കുന്നതിനേക്കാള് കൂടുതല്‍ കമ്മീഷന് നല്കി ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ആമസോണിന്റെ പുതിയ നീക്കം.
ദീപാവലിയ്ക്ക് ബെംഗലൂരുവില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ആമസോണ്‍ റസ്റ്റോറന്റ് എന്ന ബ്രാന്‍ഡ് നാമത്തിലായിരിക്കും സേവനം ആരംഭിക്കുക. ഇപ്പോള്‍ ഇന്ത്യയിലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തര്‍ക്കം രൂക്ഷമായിരിക്കുന്ന വേളയിലാണ് ആമസോണും എത്തുക. വിതരണക്കാര്‍ക്ക് 15 മുതല്‍ 17 ശതമാനം വരെ കമ്മീഷന് റസ്റ്റോറന്റുകള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമേ ഇന്‍ട്രോഡക്റ്ററി ഫീസായി 6 മുതല്‍ 7 ശതമാനം വരെ നല്‍കുന്നുമുണ്ട്. ഇത് അധികമാണെന്ന് പറഞ്ഞാണ് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കം മുറുകിയിരിക്കുന്നത്.

ആമസോണിന്റെ ഭക്ഷ്യ വിതരണ സമാരംഭം ഈ മേഖലയിലെ പണമിടപാട് കൂടുതല്‍ ശക്തമാക്കുമെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞജൂണില്, ആമസോണ്‍ അമേരിക്കയിലെ നാല് വര്‍ഷം പഴക്കമുള്ള ആമസോണ്‍ റെസ്റ്റോറന്റ് ഡെലിവറി സേവനം അടച്ചുപൂട്ടിയിരുന്നു,കൂടാതെ യൂറോപ്പില്‍, യുകെയില്‍ സ്വന്തം സേവനം നിര്‍ത്തലാക്കിയ ശേഷം ഡെലിവറൂ എന്ന ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്തി വരികയായിരുന്നു ആമസോണ്‍.
രാജ്യത്തെ 1,200ലേറെ റസ്റ്റോറന്റുകള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം അടുത്തിടെ നിര്‍ത്തിയിരുന്നു.സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തുടരുന്ന തര്‍ക്കങ്ങളെതുടര്‍ന്നാണ് പിന്മാറ്റം. മുംബൈ, ഡല്‍ഹി, ബെംഗളുരു, കൊല്‍ക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭക്ഷണശാലകളാണ് ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
