ഇന്ത്യയിലെ മധ്യവർഗത്തിന് ആശ്വാസം പകരുന്ന തീരുമാനവുമായി മോദി സർക്കാർ. മധ്യവർഗക്കാരുടെ വ്യക്തിഗത ആദായനികുതിയിൽ ഗണ്യമായ കുറവ് വരുത്താനാണ് സർക്കാരിന്റെ തീരുമാനം. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് (ഡിഡിടി) സ്വീകർത്താവിൽ നിന്ന് മാത്രമേ ഈടാക്കാവൂവെന്നും കമ്പനികൾക്ക് ഈ നികുതി ചുമത്തരുതെന്നും ഡയറക്ട് ടാക്സ് കോഡ് സമിതിയുടെ നിർദ്ദേശം. സമിതി നിർദ്ദേശിച്ചിരിക്കുന്ന മറ്റ് ചില പ്രധാന പരിഷ്കാരങ്ങൾ സംബന്ധിച്ച സൂചനകൾ ഇവയാണ്.
നികുതി പരിഷ്കാരങ്ങൾ
സ്റ്റാർട്ടപ്പുകൾക്കും വിദേശ കമ്പനികൾക്കുമുള്ള ചില നികുതി നിയമങ്ങളിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. പാനലിന്റെ പല ശുപാർശകളും നിലവിലെ നിയമങ്ങളും നടപടിക്രമങ്ങളും ലളിതമാക്കുന്നവയാണ്. മാത്രമല്ല നികുതിദായകർക്ക് ഇത് കൂടുതൽ സൗകര്യപ്രദവുമാകും. അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിലുള്ള പാനൽ തിങ്കളാഴ്ച റിപ്പോർട്ട് ധനമന്ത്രി നിർമ്മല സീതാരാമന് സമർപ്പിച്ചു. കോർപ്പറേഷൻ നികുതിയിൽ നിർദ്ദേശിച്ചിരിക്കുന്ന ഇളവുകൾ സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഉടൻ പുറത്തു വിടുമെന്നാണ് വിവരം.
കോര്‍പറേറ്റുകള്‍ക്ക് ആശ്വാസം
വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഗുണകരമാകുന്ന പ്രഖ്യാപനമാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി ഘടന ലളിതവല്‍ക്കരിക്കുകയും ചെയ്യും. ഉയര്‍ന്ന നികുതി സ്വകാര്യ നിക്ഷേപത്തിന് തടസം നില്‍ക്കുന്നുണ്ടെന്നും ഇത് കുറയ്ക്കാന്‍ നടപടിയുണ്ടാകുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഉയർന്ന കോർപ്പറേഷൻ നികുതിയുടെ സ്വകാര്യ നിക്ഷേപത്തിനും വളർച്ചയ്ക്കും ഒരു പ്രധാന തടസ്സമാണെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
കോർപ്പറേഷൻ നികുതി
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 99.3 ശതമാനം കമ്പനികളുടെ കോർപ്പറേഷൻ നികുതി നിരക്ക് 25 ശതമാനമായി സർക്കാർ കുറച്ചിട്ടുണ്ടെങ്കിലും, വൻകിട കോർപ്പറേഷനുകൾ സെസ്സുകളും സർചാർജുകളുമടക്കം 30 ശതമാനം നികുതി നൽകുന്നത് തുടരുന്നതിനാൽ ഈ നീക്കം ഭാഗികമായി മാത്രമേ ഫലപ്രദമായിട്ടുള്ളൂ. റിപ്പോർട്ടിലെ ശുപാർശകളെ അടിസ്ഥാനമാക്കി സർക്കാർ ഡയറക്ട് ടാക്സ് ചട്ടക്കൂട് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഖിലേഷ് രഞ്ജൻ പാനൽ
ഓഹരി ഉടമകൾക്ക് ലാഭം വിതരണം ചെയ്യുന്നതിലെ ട്രിപ്പിൾ ടാക്സേഷന്റെ അപാകത അഖിലേഷ് രഞ്ജൻ പാനൽ ശരിയാക്കിയതായാണ് വിവരം. നിലവിൽ, കമ്പനിയുടെ പക്കൽ നിന്ന് 20.6% ഡിഡിടിയാണ് ഈടാക്കുന്നത്. കൂടാതെ ഓഹരി ഉടമകളുടെ കൈയിൽ നിന്ന് 10 ലക്ഷം രൂപയിൽ നിന്നുള്ള വരുമാനത്തിന് 10% നികുതിയും ഈടാക്കുന്നു. ഒരേ സ്ഥാപനം തന്നെ കോർപ്പറേറ്റ് നികുതി അടച്ചതിനുശേഷം ഈ നികുതികളും നൽകേണ്ടി വരുന്നു. ഇത് ഒരേ ഉറവിടത്തിൽ നിന്നുള്ള വരുമാനത്തിന്റെ മൂന്നിരട്ടി നികുതിയായാണ് കണക്കാക്കുന്നത്.
നികുതി നിയമങ്ങൾ പൊളിച്ചെഴുതും
രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കനുസൃതമായി ഡയറക്ട് ടാക്സ് കോഡ് കൊണ്ടുവരികയെന്നതാണ് പാനലിനെ ചുമതല. നിലവിലുള്ള 58 വർഷം പഴക്കമുള്ള ആദായനികുതി നിയമത്തെ (1961ലെ) മാറ്റിസ്ഥാപിക്കുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്. മെയ് 31 നകം ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നുവെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ അന്നത്തെ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി രണ്ടുമാസം നീട്ടി നൽകുകയായിരുന്നു. 2019 ഓഗസ്റ്റ് 16 നകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില പുതിയ അംഗങ്ങൾ കൂടുതൽ വിവരങ്ങൾ നൽകാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications