സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് സ്വർണം, വെള്ളി നിരക്കുകൾ താഴേയ്ക്ക്. സ്വർണത്തിന് ഇന്ത്യയിൽ ഇന്ന് 1000 രൂപാണ് കുറഞ്ഞിരിക്കുന്നത്. വെള്ളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള വിപണിയിൽ സ്വർണം, വെള്ളി നിരക്കുകൾ കുറയുന്നതാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണം.
എംസിഎക്‌സിലെ സ്വർണ വില
എംസിഎക്‌സിൽ ഒക്ടോബറിലെ സ്വർണ്ണ വില 0.3 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 37,700 രൂപയിലെത്തി. അടുത്തിടെയുള്ള ഏറ്റവും ഉയർന്ന നിരക്കായ 38,666 ൽ നിന്നാണ് ഇപ്പോൾ 1,000 രൂപ കുറഞ്ഞിരിക്കുന്നത്. വെള്ളി വിലയിലും സമാനമായ പ്രവണത തുടരുകയാണ്. എംസിഎക്‌സിലെ സിൽവർ കരാറുകൾ 0.32 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 43,290 രൂപയിലെത്തി. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,500 രൂപയിൽ നിന്നുമാണ് സിൽവർ വില കുത്തനെ ഇടിഞ്ഞത്.
ആഗോള വിപണി
ആഗോള വിപണികളിൽ ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠകൾ വർദ്ധിച്ചതോടെയാണ് സ്വർണ വില കുത്തനെ ഉയരാൻ തുടങ്ങിയത്. ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,495 ഡോളറായിരുന്നു. തിങ്കളാഴ്ച ഇത് 1.2 ശതമാനം ഇടിഞ്ഞു. ഒരു മാസത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്.
വില വീണ്ടും ഉയരും
സ്വർണ വിലയിൽ ഇടിവുണ്ടായിട്ടും അനലിസ്റ്റുകൾ സ്വർണത്തെ പോസിറ്റീവായി തന്നെയാണ് കാണുന്നത്. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതും, യുഎസ്-ചൈന വ്യാപാര പിരിമുറുക്കങ്ങളും, ദുർബലമായ രൂപയും, ആഗോള വളർച്ച മന്ദഗതിയുമൊക്കെയാണ് സ്വർണ്ണ വില ഉയരാൻ പിന്തുണ നൽകുന്ന ഘടകങ്ങൾ. സ്വർണ ഇറക്കുമതിയിലുണ്ടായ ഇടിവ് ഇന്ത്യയിൽ ജൂലൈയിലെ വിൽപ്പന 13.4 ബില്യൺ ഡോളറായി ചുരുക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രതിമാസ നിരക്കായ 15 ബില്യൺ ഡോളറിനേക്കാൾ വളരെ കുറവാണ് ഇത്.
ഇന്ത്യയിൽ വില കൂടാൻ കാരണം
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തിയതും സാമ്പത്തിക വളർച്ച മന്ദഗതിയിലായതുമാണ് സ്വർണ വില ഉയരാൻ കാരണം. ഈ വർഷത്തിന്റെ തുടക്കം മുതൽ ഇന്ത്യയിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 20% വരെ ഉയർന്നിരുന്നു. വിദേശ സ്പോട്ട് സ്വർണ്ണവുമായി ചേർന്ന് ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വരെ സ്വർണ വില ഉയർന്നു.
കേരളത്തിലെ സ്ഥിതി
ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളായ കേരളം, കർണാടക എന്നിവിടങ്ങളിൽ ഉണ്ടായ കനത്ത മഴയും പ്രളയവും സ്വർണത്തിന്റെ ആവശ്യകതയെ ബാധിച്ചു. ഓണം, ദീപാവലി, വിവാഹ സീസൺ തുടങ്ങിയ സമയങ്ങളിൽ സ്വർണ വില ഉയർന്ന നിലയിൽ തുടർന്നാൽ വിൽപ്പനയെ കാര്യമായി ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 27840 രൂപയാണ് വില. ഇന്നലെയും ഇതേ വിലയ്ക്കാണ് വ്യാപാരം നടന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications