കൊച്ചി: വാഹന പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.നിങ്ങളുടെ ഇഷ്ട വാഹനം വാങ്ങുവാന്‍ കയ്യില്‍ പണമില്ലെങ്കില്‍ എത്രയും പെട്ടന്ന് ഫെഡറല്‍ ബാങ്കിനെ സമീപിച്ചാല്‍ മതി.കാര്യം എന്താണെന്നല്ലെ വാഹന വായ്പകള്‍ അതിവേഗം ലഭ്യമാക്കുന്ന സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. വായ്പാ അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈന്‍ വഴി സ്വീകരിച്ച് പരിശോധിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈനായി വായ്പ അനുവദിക്കുന്ന സംവിധാനമാണിത്.
അപേക്ഷയോടൊപ്പമുള്ള രേഖകളും അപേക്ഷകരുടെ മുന്‍കാല വായ്പാ ഇടപാടുകളും കൃത്യമായി അതിവേഗത്തില്‍ പരിശോധിക്കാനുള്ള സങ്കേതവും നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഈ സംവിധാനത്തിലുണ്ട്. ട്രാന്‍സിറ്റ് സമയം കുറയ്ക്കുന്നതിന് ഇത് ബാങ്കിനെ സഹായിക്കുന്നു, അതുവഴി വായ്പ അനുമതി വേഗത്തിലും കൃത്യമായും ഉണ്ടാക്കുന്നു. മുമ്പ് ഓഫ്ലൈനില് ചെയ്തിരുന്ന വായ്പയുടെ അപേക്ഷ, ഉപഭോക്താവിന്റെ ക്രെഡിറ്റ് യോഗ്യത എന്നിവ വിശകലനം ചെയ്യുന്നതുപോലുള്ള എല്ലാ പരിശോധനകളും ഇപ്പോള്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്ലാറ്റ്ഫോമില്‍ ചെയ്യുന്നു. ഈ പരിഹാരം നിലവില്‍ മുംബൈയിലും എറണാകുളത്തും ലഭ്യമാണ്, ഇത് പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

ഫെഡറല്‍ ബാങ്കിന്റെ മുംബൈ, കൊച്ചി എന്നിവിടങ്ങളിലെ ശാഖകളിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഭാവിയില്‍ ഇതു മറ്റിടങ്ങളിലും ലഭ്യമാക്കും. ഈ സംവിധാനത്തിലൂടെ ലഭ്യമാക്കിയ ആദ്യ വാഹനം ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ശാലിനി വാര്യര്‍, ഹുണ്ടായ് മോട്ടര്‍ ഇന്ത്യ സംസ്ഥാന മേധാവി രാഹുല്‍ ജെയ്ന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.ഉത്സവകാല ഓഫറായി കേരളത്തിലെ ഹ്യുണ്ടായ്, മാരുതി മോഡലുകള്‍ക്ക് ഓണ്‍-റോഡ് വിലയുടെ 95% വരെ വായ്പ നല്‍കുമെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യുട്ടീവ് അറിയിച്ചു. അതിനാല്‍ ഓണത്തിനോട് അനുബന്ധിച്ച് വാഹനവിപണിയില്‍ മികച്ച മുന്നേറ്റം ഉണ്ടാകുവാന്‍ ഇടയുണ്ട
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications