സ്വര്‍ണവില വീണ്ടും കൂടി. പവന് 27,920 രൂപയും ഗ്രാമിന് 3,490 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 27840 രൂപയിലാണ് വ്യാപാരം നടന്നത്. 3480 രൂപയായിരുന്നു ഗ്രാമിന്റെ വില.ഇക്കഴിഞ്ഞ ആഗസ്റ്റ് 18 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. ഗ്രാമിന് 3,500 രൂപയും പവന് 28,000 രൂപയുമായിരുന്നു സ്വര്‍ണത്തിന്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് നിരക്ക് വീണ്ടും 1,500 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. 1,502.52 ഡോളറാണ് അന്താരാഷ്ട്ര സ്വര്‍ണവില. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്. 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്തെങ്ങും വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓഗസ്റ്റ് മാസം മാത്രം പവന് 2,120 രൂപ വര്‍ധിച്ചിരുന്നു. വിവാഹസീസണ് അടുത്തതും ഓണക്കാലമായതുമാണ് കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് കൂടിയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് 22,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. സ്വര്‍ണ വില കുതിച്ചുയരുന്നതിനാല്‍ ജ്വല്ലറികളില്‍ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. ഉയര്‍ന്ന വിലയ്ക്ക് കാരണമായ ആഭരണങ്ങള്‍ കൂടുതല്‍ ആളുകള്‍ വില്‍ക്കുന്നതിനാല്‍ ജ്വല്ലറികള്‍ സ്ക്രാപ്പ് വിതരണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 213 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കുന്നത്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിൽ വൻ കുതിപ്പ്; കേരളത്തിൽ പവൻ വില ലക്ഷം കടന്നു, ഇന്നത്തെ നിരക്കുകൾ അറിയാം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications