വ്യവസായ സ്ഥാപനങ്ങള്‍ നഷ്ടത്തെ കുറിച്ച് പുറത്ത് പറയുന്നത് നിര്‍ത്തണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.സുബ്രഹ്മണ്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പ്രതികരിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം. വ്യവസായ സ്ഥാപനങ്ങള്‍ ലാഭം നേടുന്ന പ്രകിയയില്‍ പിന്‍തിരിയുകയും നഷ്ടത്തെ കുറിച്ച് സമൂഹത്തോട് പറയുകയും സര്‍ക്കാരിനോട് സഹായ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സമീപനം ഉപേക്ഷിച്ച് പുതിയ ചിന്തകള്‍ നടപ്പിലാക്കണമെന്നാണ് സുബ്രഹ്മണ്യത്തിന്റ പ്രതികരണം.

ഉപഭോഗമല്ല നിക്ഷേപം മാത്രമാണ് സാമ്പത്തിക വ്യവസ്ഥയെ വളര്‍ത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ കോര്‍പ്പറേറ്റ് ലോകത്തിന്റെയും വിശകലന വിദഗ്ധരുടേയും സാമ്പത്തികവിദഗ്ധരുടേയും വിമര്‍ശനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സുബ്രഹ്മണ്യത്തിന്റ പ്രതികരണം ഉണ്ടായിട്ടുള്ളത്.

<strong>സ്വകാര്യമേഖലയിലെ ശമ്പളക്കാര്‍ക്ക് ഇത് മോശം വര്‍ഷമായിരുന്നുവോ?</strong>സ്വകാര്യമേഖലയിലെ ശമ്പളക്കാര്‍ക്ക് ഇത് മോശം വര്‍ഷമായിരുന്നുവോ?

വ്യവസായ സ്ഥാപനങ്ങള്‍ നഷ്ടത്തെ കുറിച്ച് പുറത്ത് പറയുന്നത് നിര്‍ത്തണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

1991ല്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളില്‍ നിന്ന് ഒരു പാട് ഗുണങ്ങള്‍ നേടിയ കമ്പനികളെ അദ്ദേഹം പ്രായപൂര്‍ത്തിയായ മനുഷ്യനായി താരതമ്യം ചെയ്തു. 30 വയസ്സുകാരന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങണം.വ്യക്തിപരമായി ലാഭം നേടുകയും നഷ്ടമുണ്ടാവുമ്പോള്‍ അത് സമൂഹത്തിന്റെയും ആക്കുന്ന ഒരു പ്രായപൂര്‍ത്തിയായ വ്യക്തി തന്റെ പിതാവിനോട് സഹായം അഭ്യര്‍ത്ഥിക്കരുതെന്നും അദ്ദേഹം പറഞ്ഞു.'

<strong>ഇനി മുതല്‍ വാഹന വായ്പ അതിവേഗം ലഭ്യമാവും; ഫെഡറല്‍ ബാങ്കില്‍ പുത്തന്‍ സംവിധാനങ്ങള്‍</strong>ഇനി മുതല്‍ വാഹന വായ്പ അതിവേഗം ലഭ്യമാവും; ഫെഡറല്‍ ബാങ്കില്‍ പുത്തന്‍ സംവിധാനങ്ങള്‍

നമ്മങ്ങള്‍ മുന്നോട്ട് പോകേണ്ടതുണ്ട്; ഞങ്ങള്‍ ഒരു വിപണി സമ്പദ്വ്യവസ്ഥയാണ്, ആരെങ്കിലും അത് നന്നായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സഹ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അരവിന്ദ് പനഗരിയയുടെ ലേഖനം ചൂണ്ടിക്കാട്ടി അദ്ദേഹം സ്വകാര്യമേഖല സഹായത്തിനായി അപേക്ഷിക്കുകയും സ്വകാര്യമേഖലയില്‍ 'നല്ല ശീലങ്ങള്‍' വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.അതേസമയം, സാമ്പത്തിക വളര്‍ച്ചയെ പ്രേരിപ്പിക്കുന്ന കാര്യങ്ങളില്‍ വ്യത്യസ്തമായ ഒരു തീരുമാനത്തില്‍, കഴിഞ്ഞ ദശകത്തില്‍ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ആറ് മുതല്‍ ഏഴ് വര്‍ഷമായി കുറയുന്ന നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് വേണ്ടതെന്ന് സുബ്രഹ്മണ്യന്‍ കൂട്ടിച്ചേര്‍ത്തു

Read more about: economic crisis
English summary

വ്യവസായ സ്ഥാപനങ്ങള്‍ നഷ്ടത്തെ കുറിച്ച് പുറത്ത് പറയുന്നത് നിര്‍ത്തണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.സുബ്രഹ്മണ്യം

Chief economic advisor K Subramanian to India Inc Stop socialising losses
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X