സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങാം, വാഹന വിപണിക്ക് പുത്തനുണര്‍വേകുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമാന് വ്യക്തമാക്കി. നേരത്തെ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് സര്‍ക്കാര്‍ വകുപ്പുകളെ കേന്ദ്രം വിലക്കിയിരുന്നു. വാഹന വിപണി പാടെ തകര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസമായി ഒരുപിടി തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചു.

2020 മാര്‍ച്ചിന് മുന്‍പ് വാങ്ങുന്ന ഭാരത് സ്റ്റേജ് IV വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് കാലാവധി തീരുംവരെ നിരത്തിലോടാമെന്ന് നിര്‍മല സീതാരാമന് ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതോടെ ബിഎസ് IV വാഹനങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഏറെക്കുറെ ഒഴിവായി. നേരത്തെ 2020 മാര്‍ച്ചിന് ശേഷം ബിഎസ് IV വാഹനങ്ങള്‍ പൂര്‍ണമായി വിലക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വാഹന വിപണിക്ക് ഉണര്‍വേകുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ രജിസ്ട്രേഷന് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചതായും ധനമന്ത്രി ഇന്നു അറിയിച്ചു.

വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ഒട്ടനവധി സര്‍ക്കാര്‍ വകുപ്പുകള്‍ വാഹനങ്ങള്‍ക്കായി നിര്‍മ്മാതാക്കളെ സമീപിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. നേരത്തെ പഴയ വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ ഇനി പഴയ വാഹനങ്ങള്‍ മാറാന്‍ സര്‍ക്കാര്‍ സജീവമായി രംഗത്തുണ്ടാവുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications