ബജറ്റില്‍ അതിസമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക സര്‍ചാര്‍ജില്‍ നിന്ന് ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരെ ഒഴിവാക്കുമെന്ന് കേന്ദ്ര ധനന്ത്രി നിര്‍മല സീതാരാമന്. ഇന്ത്യന്‍ ഓഹരി വിപണിക്കും രൂപയ്ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ച പ്രതിരോധിക്കാന്‍ പുതിയ നീക്കത്തിന് കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. അതിസമ്പന്ന നികുതി ഒഴിവാക്കുന്നതോടെ വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിക്കും. കൂടുതല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വരും. ഇതുവഴി ഓഹരി വിപണിയിലെ തകര്‍ച്ച മറിക്കടക്കാനാവുമെന്ന് ധനമന്ത്രാലയം കരുതുന്നു. ഇന്ന് ദില്ലിയില്‍ വിളിച്ചുച്ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന് ഇക്കാര്യം അറിയിച്ചത്.

നേരത്തെ നിര്‍മല സീതാരാമന് അവതരിപ്പിച്ച 2019-20 ബജറ്റിലാണ് അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയത്. രണ്ടു കോടിക്കും അഞ്ചു കോടിക്കും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 25 ശതമാനവും അഞ്ചു കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 37 ശതമാനവും അതിസമ്പന്ന നികുതി ധനമന്ത്രാലയം നിശ്ചയിക്കുകയായിരുന്നു. ഇതോടെ ഓഹരി വിപണിയിലെ വിദേശ നിക്ഷേപകര്‍ക്കും അതിസമ്പന്ന നികുതി ബാധകമായി. ജൂലായില്‍ മാത്രം ഇന്ത്യന്‍ ഓഹരി കമ്പോളത്തില്‍ നിന്ന് ഏകദേശം 180 കോടി ഡോളര്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചതായാണ് വിവരം. എന്തായാലും അതിസമ്പന്ന നികുതിയില്‍ നിന്നും വിദേശ നിക്ഷേപകരെ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്ക് ആശ്വാസമാവും.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
