ഭവന, വാഹന വായ്പകള്‍ക്ക് ഇനി പലിശ കുറയും, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് വ്യക്തമാക്കി. ഓരോ ത്രൈമാസ പാദവും റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് റീപ്പോ നിരക്ക് കുറച്ചു നല്‍കിയിരുന്നു. എന്നാല്‍ പലിശ നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങളില്‍ നാളിതുവരെ എത്തിയില്ല. എന്തായാലും സ്ഥിതി ഇനി മാറും. പലിശ നിരക്ക് കുറയുന്നതിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായി ലഭ്യമാക്കുമെന്ന് ബാങ്കുകള്‍ സമ്മതിച്ചതായി ധനമന്ത്രി ഇന്ന് ദില്ലിയില്‍ വ്യക്തമാക്കി.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റീപോ. റീപോ നിരക്കിന് അനുസൃതമായി ഗാര്‍ഹിക, വാഹന വായ്പുകളുടെ പലിശ ബാങ്കുകള്‍ കുറയ്ക്കുമെന്ന് നിര്‍മല സീതാരാമന് അറിയിച്ചു. ഒപ്പം വായ്പാ അപേക്ഷകളുടെ പുരോഗതി ഓണ്‍ലൈനില്‍ പരിശോധിക്കാനുള്ള സംവിധാനവും കേന്ദ്ര നടപ്പിലാക്കും. വായ്പ തിരിച്ചടച്ചാല്‍ 15 ദിവസത്തിനകം രേഖകളെല്ലാം ഉടമയ്ക്ക് തിരികെ നല്‍കണമെന്ന വ്യവസ്ഥ നടപ്പില്‍ വരുമെന്നും മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക ഉത്തേജക പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് അതിവേഗ ജിഎസ്ടി റീഫണ്ടിങ്ങ്, ലളിതമായ ജിഎസ്ടി നിരക്കുകള്‍ തുടങ്ങിയ ഒട്ടനവധി തീരുമാനങ്ങള്‍ ഇന്നു വിളിച്ചുച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം വാഹന വിപണിക്ക് പുത്തനുണര്‍വേകുന്ന നടപടികളും കേന്ദ്രം ഇന്നു അറിയിച്ചു. 2020 മാര്‍ച്ചിന് മുന്‍പ് വാങ്ങുന്ന ഭാരത് സ്റ്റേജ് IV വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് കാലാവധി തീരുംവരെ നിരത്തിലോടാമെന്നതാണ് ഇതില്‍ പ്രധാനം. ഇതോടെ ബിഎസ് IV വാഹനങ്ങളെ ചുറ്റിപറ്റിയുള്ള അനിശ്ചിതത്വത്തിന് കേന്ദ്രം വിരാമമിട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications