ആഗോള വളര്‍ച്ചാനിരക്ക് താഴേക്കാണെങ്കിലും അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ ഏറെ മെച്ചപ്പെട്ട നിലയിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധം ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള മൂലകാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടി. സാഹചര്യങ്ങള്‍ ആശങ്കജനകമെങ്കിലും മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് നിര്‍മല സീതാരാമന് വ്യക്തമാക്കി.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം ആവിഷ്കരിച്ചിരിക്കുന്ന തീരുമാനങ്ങളും ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി വിവരിച്ചു. ഓഹരിയടക്കം വന്‍കിട നിക്ഷേപങ്ങള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കാനുള്ള നടപടി സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ ബജറ്റിലായിരുന്നു വന്‍കിട നിക്ഷേങ്ങള്‍ക്ക് അതിസമ്പന്ന നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. പുതിയ തീരുമാനം വിദേശ, ആഭ്യന്തര നിക്ഷേപകര്‍ക്ക് ഒരുപോലെ ഗുണം ചെയ്യും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് അതിവേഗ ജിഎസ്ടി റീഫണ്ടിങ്ങ് ഉറപ്പാക്കുമെന്നും നിര്‍മല സീതാരാന്‍ ഇന്നറിയിച്ചു. മുടങ്ങിക്കിടക്കുന്ന റീഫണ്ടുകളെല്ലാം മുപ്പതു ദിവസത്തിനുള്ളതില്‍ തീര്‍പ്പാക്കും. ഇനി മുതല്‍ 60 ദിവസത്തിനകം റീഫണ്ടിങ് നടപടികള്‍ പൂര്‍ത്തിയാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കാനും ഫോമുകളുടെ എണ്ണം കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 16 വകുപ്പുകളില്‍ പ്രോസിക്യൂഷന് പകരം പിഴയാണ് ഇനി ഈടാക്കുക.

പലിശ നിരക്കിലെ ഇളവുകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബാങ്കുകള്‍ സമ്മതിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ ധനനയസമിതി ബാങ്കുകള്‍ക്ക് പ്രഖ്യാപിക്കുന്ന പലിശയിളവിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഇതുവരെ കേട്ട പരാതി. എന്നാല്‍ പലിശയിലെ വ്യത്യാസം എല്ലാം വായ്പകള്‍ക്കും ലഭ്യമാക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ സമ്മതിച്ചതായി മന്ത്രി വ്യക്തമാക്കി. ഇതോടെ ഭവന വായ്പയടക്കമുള്ള എല്ലാ വായ്പകള്‍ക്കും പലിശ കുറയും.

വായ്പാ അപേക്ഷകളുടെ പുരോഗതി ഓണ്‍ലൈനില്‍ പരിശോധിക്കാനുള്ള സംവിധാനവും കേന്ദ്ര നടപ്പിലാക്കും. വായ്പ തിരിച്ചടച്ചാല്‍ 15 ദിവസത്തിനകം രേഖകളെല്ലാം ഉടമയ്ക്ക് തിരികെ നല്‍കണെന്ന വ്യവസ്ഥ നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഒക്ടോബര്‍ ഒന്നു മുതല്‍ ആദായനികുതി നോട്ടീസുകളും സമന്സുകളുമെല്ലാം കേന്ദ്രീകൃത സംവിധാനം മുഖേനയാകും അയക്കുക. എല്ലാം നോട്ടീസുകളും മറുപടി ലഭിച്ച് മൂന്നുമാസത്തിനകം തീര്‍പ്പാക്കണമെന്ന വ്യവസ്ഥയും കേന്ദ്രം നടപ്പിലാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
