ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷത്തിനിടെ നഗരങ്ങളിലെ 5,500 എടിഎം അടച്ചുപൂട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: അധിക സാമ്പത്തിക ബാധ്യത മൂലം പൊതുമേഖലാ ബാങ്കുകള്‍ പ്രധാന നഗരങ്ങളിലെ തങ്ങളുടെ എടിഎമ്മുകളും ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നു, കാരണം നഗര ഉപഭോക്താക്കള്‍ അവരുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ മാര്‍ഗങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നു. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ പൊതതുമേഖലാ ബാങ്കുകളിലെ 5500 എടിഎം അടച്ചിട്ടതായാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. പൊതുമേഖലാ ബാങ്കിന്റഎ 600 ഓളം ബ്രാഞ്ചുകളിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ടെന്നുമാണ് വിവരം. എടിഎമ്മിന്റെ പ്രവര്‍ത്തനം നിര്‍ത്തിലാക്കിയതോടെ രാജ്യത്തെ ബാങ്കിങ് ഇടപാടുകാര്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

 

വേഗത്തില്‍ പണം ലഭിക്കാതിരിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് നേരിടേണ്ടി വരും. എടിഎമ്മിന്റെയും, ബ്രാഞ്ചുകളിലെയും പ്രവര്‍ത്തനം നിര്‍ത്തിലക്കിയത് പൊതുമേഖലാ ബാങ്കുകളിലെ ചിലവിടല്‍ കുറക്കാനും, കൂടുതല്‍ മൂലധന പര്യാപ്തിയുണ്ടാക്കാന്‍ വേണ്ടിയുമാണെന്നാണ് ബാങ്കിങ് മേഖലയിലുള്ള പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2018 ജൂണിനും 2019 നും ഇടയില്‍ 420 ശാഖകളും 768 എടിഎമ്മുകളും അടച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡ, വിജയ, ദേനാ ബാങ്കുകളുടെ സംയോജിത സ്ഥാപനം ഈ കാലയളവില്‍ 40 ശാഖകളും 274 എടിഎമ്മുകളും അടച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് മറ്റ് ബാങ്കുകള്‍.

അതിസമ്പന്ന നികുതിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ക്ക് മോചനം

 ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷത്തിനിടെ നഗരങ്ങളിലെ 5,500 എടിഎം അടച്ചുപൂട്ടി

അതേസമയം പൊതുമേഖലാ ബാങ്കുകളിലെ എടിഎമ്മിന്റെ പ്രവര്‍ത്തനം ചുരുക്കുന്നതോടെ ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തിയും, സമ്പത്തിക ചിലവിടല്‍ കുറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ബാങ്കിംഗ് ശൃംഖലകള്‍ വ്യാപകമായി നുഴഞ്ഞുകയറുകയും ആളുകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യുന്ന നഗരങ്ങളിലാണ് ഈ അടച്ചുപൂട്ടലുകള്‍ കൂടുതലും നടന്നതെന്ന് ബാങ്കര്‍മാര്‍ പറഞ്ഞു.പൊതുമേഖലാ ബാങ്കുകള്‍ ബ്രാഞ്ചുകളും എടിഎമ്മുകളും അടയ്ക്കുന്നത് കൂടുതലും മെട്രോ നഗരങ്ങളിലാണ്, ഗ്രാമീണ അല്ലെങ്കില്‍ അര്‍ദ്ധ നഗര പ്രദേശങ്ങളിലല്ല, ''സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ പല്ലവ് മോഹന്‍പത്ര പറഞ്ഞു.

Read more about: atm എടിഎം
English summary

ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷത്തിനിടെ നഗരങ്ങളിലെ 5,500 എടിഎം അടച്ചുപൂട്ടി

PSBs shutter many branches ATMs in cities as costs mount
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X