ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ 72.03 എന്ന നിലയിലാണ് ഇന്ന് രൂപയുടെ മൂല്യം. ഈ അവസരത്തില്‍ രൂപയുടെ മൂല്യമിടിയാനുള്ള നാലു സുപ്രധാന കാരണങ്ങള്‍ ചുവടെ പരിശോധിക്കാം.
1. ഡോളറിന്റെ ഡിമാന്‍ഡ് കൂടി
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപര്‍ക്കിടയില്‍ ഡോളറിന്റെ ഡിമാന്‍ഡ് ഉയര്‍ന്നതാണ് രൂപയുടെ മൂല്യമിടിയാനുള്ള കാരണങ്ങളിലൊന്ന്. ക്യാഷ് മാര്‍ക്കറ്റില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുകയാണ്. ഓഗസ്റ്റില്‍ മാത്രം 10,655 കോടി രൂപയുടെ ഓഹരികള്‍ ഇതുവരെ വിറ്റുപോയി. ജൂലായിലെ ഓഹരി വില്‍പ്പന 16,870 കോടി രൂപയിലാണ് എത്തിനിന്നതെന്ന് കണക്കുകള്‍ പറയുന്നു. ഈ നീക്കം വിപണിയില്‍ ഡോളറിന്റെ മൂല്യം കുത്തനെ കൂട്ടി. തത്ഫലമായി രൂപ കൂപ്പുകുത്തുകയും ചെയ്തു.

2. യുവാന്റെ തകര്‍ച്ച
അമേരിക്കയും ചൈനയും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാപാരയുദ്ധവും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായി. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ പത്തു ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വിപണിയില്‍ കോളിളക്കങ്ങള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. ചൈനീസ് കറന്‍സിയായ യുവാന്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഇത് വികസ്വര രാജ്യങ്ങളുടെ കറന്‍സി മൂല്യത്തെ പിന്നോട്ടടിച്ചു.
3. ഡോളര്‍ ശക്തി പ്രാപിച്ചു
സാമ്പത്തിക നയതന്ത്രജ്ഞരുമായും സാമ്പത്തിക വിദഗ്ധരുമായും അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് മേധാവി ജെറോം പവല്‍ നടത്തുന്ന വാര്‍ഷിക ജാക്സണ് ഹോള്‍ സമ്മേളനം ഡോളറിന് പുത്തനുണര്‍വാണ് നല്‍കിയിരിക്കുന്നത്. കറന്‍സി, ഓഹരി വ്യാപരങ്ങളുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ ജാക്സണ് ഹോള്‍ സമ്മേളനം നിര്‍ണായക പങ്കുവഹിക്കും.

4. റിസര്‍വ് ബാങ്കിന്റെ അലസത
രൂപയുടെ മൂല്യമിടിയുന്നത് കണ്ടെങ്കിലും വിപണിയില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്ക് ഇന്നു തയ്യാറായില്ല. രൂപയുടെ ചാഞ്ചാട്ടത്തിന് ഈ അലസത ആക്കം കൂട്ടി. എന്തായാലും ശക്തമായ ഫോറെക്സ് റിസര്‍വുകള്‍ കൈവശമുള്ളപ്പോള്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളെ നേരിടാന്‍ റിസര്‍വ് ബാങ്ക് തയ്യാറാണ്. ഇതേസമയം, രൂപയുടെ മൂല്യം ഇനിയും താഴോട്ട് വീഴില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
