ഇന്ത്യന്‍ രൂപയ്ക്ക് വന്‍ മൂല്യത്തകര്‍ച്ച. അമേരിക്കന്‍ ഡോളറിനെതിരെ 72.03 എന്ന നിലയിലേക്ക് രൂപ ഇന്ന് കൂപ്പുകുത്തി. 2018 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഡോളറിനെതിരെ 15 പൈസ നഷ്ടത്തില്‍, 71.97 എന്ന നിലയ്ക്കാണ് രൂപ രാവിലെ വ്യാപാരം തുടങ്ങിയത്. ഇന്നലെ 71.82 എന്ന നിലയ്ക്ക് രൂപ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിമാസ മൂല്യത്തകര്‍ച്ചയാണ് രൂപയെ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഓഗസ്റ്റ് മാസം ഇതുവരെ 4.6 ശതമാനത്തിലേറെ വീഴ്ച്ച രൂപയ്ക്ക് സംഭവിച്ചു കഴിഞ്ഞു. 2019 വര്‍ഷം വിലയിരുത്തിയാല്‍ 3.10 ശതമാനം തകര്‍ച്ച രൂപ നേരിട്ടത് കാണാം.
അമേരിക്ക – ചൈന വ്യാപാരത്തര്‍ക്കവും ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യത്തകര്‍ച്ചയും രൂപയുടെ വീഴ്ച്ചയ്ക്കുള്ള കാരണങ്ങളാണ്. കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് യുവാന്‍ കടന്നുപോകുന്നത്. ചൈനയില്‍ നിന്നുള്ള കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ പത്തു ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് വ്യാപാരയുദ്ധം മുറുകാന്‍ കാരണം.

ഇതോടെ യുവാന്റെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ 7.09 എന്ന നിലയിലാണ് യുവാന്‍ തുടരുന്നത്. എന്തായാലും രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യം രാജ്യത്ത് വിലക്കയറ്റത്തിന് വഴിയൊരുക്കും. ഇതേസമയം കയറ്റുമതിക്കാര്‍ക്ക് രൂപയുടെ വിലയിടിവ് നേട്ടമാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
